തായ്‌ലൻഡിന്റെ എഫ്-16 യുദ്ധവിമാനം ബോംബിട്ട് തകർത്തു; 12 പേർ കൊല്ലപ്പെട്ടെന്ന് കംബോഡിയ

25/07/25

ബാങ്കോക്ക് . താനിലൻഡിൽനിന്ന് കംബോഡിയയിലേക്ക് അതിർത്തി കടന്നെത്തിയ എഫ്-16 യുദ്ധവിമാനം ബോംബിട്ടു തകർത്തു. 12 പേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. ഇതിൽ 11 പേരും സാധാരണ പൗരന്മാരാണ്. തായ്‌ലൻഡിൻ്റെ ആറ് എഫ്-18 വിമാനങ്ങൾ അതിർത്തി ഭേദിച്ചുവെന്നും ഇതിലൊന്നാണ് തകർത്തതെന്നും കംബോഡിയ വ്യക്തമാക്കി. സൈനിക ലക്ഷ്യമാണു തകർത്തതെന്ന് തായ്ലൻഡും പറയുന്നു. അതിർത്തിയിൽ ഇരുരാജ്യങ്ങളും തമ്മിൽ വെടിവയ്പ്പ് ഉണ്ടാകുകയും ചെയ്തു. അതേസമയം, കംബോഡിയയുമായുള്ള അതിർത്തി അടച്ചതായി തായ്ലൻഡും അറിയിച്ചു. അതിർത്തിയിൽനിന്ന് ആയിരങ്ങളെ ഒഴിപ്പിക്കുകയും ചെയ്തെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

817 കി.മീ നീളമുള്ള അതിർത്തിയാണ് തായ്ലൻഡും കംബോഡിയയും തമ്മിലുള്ളത്. കംബോഡിയ ഫ്രാൻസിന്റെ നിയന്ത്രണത്തിലായിരുന്ന സമയത്ത് അവരാണ് ഈ അതിർത്തി നിർണയിച്ചത്. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം ഉണ്ടായിരുന്നെങ്കിലും താ മൗൻ തോ= താ മുൻ തോം എന്നീ ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന മേഖലയെ ചുറ്റിപ്പറ്റി ഇരുരാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. അതിർത്തിയിലെ പല മേഖലകളെച്ചൊല്ലിയും ദീർഘനാളായി തർക്കങ്ങൾ ഉണ്ടായിരുന്നു. കംബോഡിയയും തായ്ല‌ൻഡും ലാവോസും കൂടിച്ചേരുന്ന എമറാൾഡ് ട്രയാംഗിൾ എന്ന പോയിൻ്റിനു സമീപമുണ്ടായ വെടിവയ്പ്പിൽ കംബോഡിയൻ സൈനികൻ ഈ വർഷം മേയിൽ കൊല്ലപ്പെട്ടതോടെ ഇപ്പോഴുണ്ടായ സംഘർഷത്തിലേക്കു നയിക്കുകയായിരുന്നു.

ഇതിനു മറുപടിയായി കംബോഡിയൻ അംബാസഡറെ തായ്ലൻഡ് പുറത്താക്കി. അതിർത്തി കടന്നുപോകുന്ന പല വഴികളും അടയ്ക്കുകയും ചെയ്‌തു. തായ് ഉൽപന്നങ്ങൾക്ക് (പഴങ്ങൾ, പച്ചക്കറികൾ, വൈദ്യുതി, ഇൻ്റർനെറ്റ് സേവനങ്ങൾ, സിനിമകൾ) കംബോഡിയ നിരോധനം ഏർപ്പെടുത്തി. അടുത്തിടെ ചില അതിർത്തികളിൽ സൈനികർ തമ്മിൽ വെടിവയ്പ്പുണ്ടായിട്ടുണ്ട്. തർക്കത്തിൽപ്പെട്ടുകിടക്കുന്ന മേഖലയിൽ തുടർച്ചയായുണ്ടായ മൈൻ സ്ഫോടനത്തിൽ തായ്‌ലൻഡ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇന്നലെയുണ്ടായ സ്‌ഫോടനത്തിൽ തായ്‌ലൻഡ് സൈനികനു കാൽ നഷ്ടമായിരുന്നു. എന്നാൽ തങ്ങളുടെ അധീനതയിലുള്ള പ്രീ വിഹാർ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രദേശത്താണ് ‌സ്ഫോടനം നടന്നതെന്നാണ് കംബോഡിയ പറയുന്നത്.

അതിർത്തിയിൽ പൂർണമായി അടയാളപ്പെടുത്താത്ത പല സ്‌ഥലങ്ങളുമുണ്ട്. ഇതും ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയ തർക്കങ്ങൾക്കു വഴിയൊരുക്കുന്നു. അതിർത്തി തർക്കം ഇരു രാജ്യങ്ങൾക്കുമിടയിൽ രാഷ്ട്രീയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. നയതന്ത്രബന്ധം വഷളാവുകയും സാമ്പത്തിക - സാംസ്കാരിക ബന്ധങ്ങളിൽ വിള്ളലുണ്ടാവുകയും ചെയ്തിട്ടുമുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu