തിരുവനന്തപുരം: തിരുവനന്തപുരത്ത് ചുമട്ട് തൊഴിലാളിയെ മർദ്ദിച്ച് അവശനിലയിലാക്കിയതിന് ശേഷം ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു. വെള്ളറട വാഴിച്ചൽ പേരേകോണത്താണ് സംഭവം. പേരേകോണം സ്വദേശി വർഗ്ഗീസ് (55) ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇയാളുടെ ജനനേന്ദ്രിയത്തിൽ നിരവധി സ്റ്റിച്ചുകളുണ്ട്. താക്കോൽ കൂട്ടവും പേനാക്കത്തിയും കൊണ്ട് കുത്തി പരിക്കേപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ ആര്യങ്കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐഎൻടിയുസി ചുമട്ട് തൊഴിലാളിയാണ് വർഗ്ഗീസ്. കൂടെയുള്ള തൊഴിലാളികളാണ് മർദ്ദനത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
© Copyright 2024. All Rights Reserved