തുടരുന്ന പാക് പ്രകോപനം; വിമാന സർവീസുകൾ റദ്ദാക്കി ഇൻഡി​ഗോ, എയർ ഇന്ത്യ

13/05/25

ഇന്ത്യ- പാകിസ്ഥാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ചയിലെ ഇൻഡ‍ി​ഗോ, എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കി. ആറ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളാണ് റദ്ദാക്കിയത്. അതിർത്തി മേഖലകളിൽ ഡ്രോൺ ആക്രമണ ശ്രമങ്ങൾ പാകിസ്ഥാൻ വീണ്ടും നടത്തിയിരുന്നു. പ്രകോപനം തുടരുന്ന പശ്ചാത്തലത്തിലാണ് വിമാന സർവീസുകൾ റദ്ദാക്കിയത്.

-------------------aud----------------------------

 ജമ്മു, അമൃത്സർ, ചണ്ഡീ​ഗഢ്, ലേ, ശ്രീന​ഗർ, രാജ്കോട്ട് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ഇൻഡി​ഗോ റദ്ദാക്കിയത്. ജമ്മു, ലേ, ജോധ്പുർ, അമൃത്സർ, ബുജ്, ജാംന​ഗർ, ചണ്ഡീ​ഗഢ്, രാജ്കോട്ട് സർവീസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യയും അറിയിച്ചു. സ്ഥിതി​ഗതികൾ നിരീക്ഷിച്ചു വരികയാണെന്നും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് വിമാനങ്ങൾ റദ്ദാക്കുന്നതെന്നും ഇൻഡി​ഗോ അറിയിച്ചു. സർവീസുകൾ സംബന്ധിച്ച അപ്ഡേറ്റുകൾ യാത്രക്കാർക്കു ലഭ്യമാക്കുമെന്നും എയർ ഇന്ത്യയും വ്യക്തമാക്കി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu