കീവ് റഷ്യയുമായി വെടിനിർത്തൽ സാധ്യമാകുമെന്നാണ്
പ്രതീക്ഷയെന്ന് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലെൻസ്കി. തുർക്കിയിൽ പുട്ടിനുമായി കൂടികാഴ്ച്‌ച നടത്താൻ കാത്തിരിക്കുകയാണെന്നും സെലെൻസ്‌കി പറഞ്ഞു. വ്യാഴാഴ്‌ച തുർക്കിയിൽ നേരിട്ടുള്ള ചർച്ച നടത്താമെന്ന റഷ്യ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ്റെ നിർദേശം അംഗീകരിക്കാൻ യുക്രെയ്നോട് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് വൊളോഡിമിർ സെലെൻസ്‌കിയുടെ പ്രതികരണം. ചർച്ചയ്ക്ക് മുൻപ്, തിങ്കളാഴ്‌ച മുതൽ 30 ദിവസം നിരുപാധികം വെടിനിർത്തൽ നടപ്പാക്കണമെന്ന് യുക്രെയ്‌നും യൂറോപ്യൻ രാജ്യങ്ങളും റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. കൂടികാഴ്ചയ്ക്ക് പുട്ടിൻ നേരിട്ട് എത്തുമോ എന്നതു സംബന്ധിച്ച് വ്യക്‌തതയില്ല.
© Copyright 2024. All Rights Reserved