ഹമാസ് ഇസ്രയേൽ ആക്രമിച്ചതിന് പിന്നിൽ ഇന്ത്യ-പശ്ചിമേഷ്യ യൂറോപ്പ് സാമ്പത്തിക ഇടനാഴി കാരണമായെന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രസ്താവനയിൽ വിശദീകരണവുമായി വൈറ്റ് ഹൗസ്. പ്രസിഡന്റ് ബൈഡന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് നാഷണൽ സെക്യൂരിറ്റി കൗൺസിൽ സ്ട്രാറ്റജിക് കമ്യൂണിക്കേഷൻ കോർഡിനേറ്റർ ജോൺ കിർബി പറഞ്ഞു.
നിങ്ങൾ ബൈഡനെ തെറ്റിദ്ധരിച്ചുവെന്ന് കരുതുന്നു. ഇസ്രയേലും സൗദി അറേബ്യയും തമ്മിൽ സാധാരണ ബന്ധം സംജാതമാക്കുന്നതിനും കരാറുകളിലെത്താനും അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതാകാം ഹമാസിനെ ആക്രമണം നടത്താൻ പ്രേരിപ്പിച്ചത് എന്നാണ് ബൈഡൻ ഉദ്ദേശിച്ചത്. എന്നാൽ മാധ്യമങ്ങൾ പ്രസിഡന്റിനെ തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ജോൺ കിർബി പറഞ്ഞു.
© Copyright 2023. All Rights Reserved