മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് സുപ്രീം കോടതിയിൽ തിരിച്ചടി. തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന തൊണ്ടി മുതലിൽ കൃത്രിമം കാണിച്ച് പ്രതിയെ അന്ന് അഡ്വക്കേറ്റായിരുന്ന ആന്റണി രാജു രക്ഷപ്പെടുത്തിയെന്ന കേസിലാണ് കോടതി ഉത്തരവ്. പ്രതി വിചാരണ നേരിടണമെന്നും ഒരു വർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും കോടതി നിർദ്ദേശം നൽകി. ആന്റണി രാജു അടക്കം പ്രതികൾ അടുത്ത മാസം 20ന് വിചാരണ കോടതിയിൽ ഹാജരാകണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് സി ടി രവികുമാർ അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്. അതേസമയം
തൊണ്ടി മുതൽ കേസിൽ സുപ്രീം കോടതി വിധിയിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആൻറണി രാജു മാധ്യമങ്ങളോട് പ്രതികരിച്ചു . തൊണ്ടി മുതൽ കേസിൽ തുടർ നടപടിയാകാമെന്നും വിചാരണ നേരിടാൻ പറഞ്ഞാൽ നേരിടുമെന്നും അതിലൊന്നും പ്രശ്നമില്ലെന്നും ആൻറണി രാജു പറഞ്ഞു .
© Copyright 2024. All Rights Reserved