മലപ്പുറം മഹാത്യാഗത്തിൻ്റെ ഓർമകളിൽ മുസ്‌ലിം വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കും. ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു പെരുന്നാൾ പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ് ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്കാരവും പ്രത്യേക ഖുതുബയും (പ്രസംഗം) നടക്കും. തുടർന്ന് പരസ്പരം ആശംസകൾ കൈമാറി പെരുന്നാൾ പരസ്പര സ്നേഹത്തിന്റെ ആഘോഷമാക്കും.
മിന/മക്ക . ഹജ് തീർഥാടനം സുപ്രധാന ചടങ്ങുകൾ പൂർത്തിയാക്കി അവസാന ഘട്ടത്തിലേക്കു കടക്കുകയാണ്. മിനായിൽ ജഹയ്ക്കു നേരെയുള്ള ആദ്യ കല്ലേറു കർമം തീർഥാടകർ പൂർത്തിയാക്കി. തുടർന്ന്, മക്കയിലെത്തി ബലിയർപ്പണം, തലമുണ്ഡനം, പ്രദക്ഷിണം, പ്രയാണം എന്നിവയും നിർവഹിച്ചതോടെ ഹജ്ജിന് അർധ വിരാമമായി. പിന്നീട്, പുതുവസ്ത്രമണിഞ്ഞ് തീർഥാടകർ പെരുന്നാൾ ആഘോഷിച്ചു. തിരികെ മിനായിലെത്തി ഇന്നും നാളെയും അവിടെ താമസിച്ച് കല്ലേറു കർമം പൂർത്തിയാക്കും. അതിനു ശേഷം മക്ക ഹറം പളളിയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നടത്തുന്നതോടെ ഇക്കൊല്ലത്തെ ഹജ്ജിനു സമാപനമാകും
© Copyright 2024. All Rights Reserved