ലണ്ടൻ . ഗുരുതരരോഗം മൂലം 6 മാസത്തിനകം മരണം ഉറപ്പായവർക്കു ദയാമരണത്തിനു നിയമസാധുത നൽകുന്ന ബില്ലിനു ബ്രിട്ടിഷ് ജനസഭ അംഗീകാരം നൽകി. 291ന് എതിരെ 314 വോട്ടിനാണു ബിൽ പാസായത്. ഇംഗ്ലണ്ടിലെയും വെയിൽസിലെയും 18 വയസ്സ് പൂർത്തിയായ രോഗികൾക്കു വൈദ്യസഹായത്തോടെ മരണം വരിക്കാനുള്ള ടെർമിനലി ഇൽ അഡൽറ്റ്സ് (എൻഡ് ഓഫ് ലൈഫ്) ബിൽ ഇനി പാർലമെൻ്റിൻ്റെ ഉപരിസഭയായ പ്രഭുസഭപരിഗണിക്കും. അവിടെ നടപടിക്രമങ്ങൾ മാസങ്ങൾ നീളാമെങ്കിലും ബിൽ തള്ളാൻ സാധ്യതയില്ല.
ലേബർ പാർട്ടി പ്രതിനിധി കി. ലെഡ്ബീറ്റ് കൊണ്ടുവന്ന ബില്ലിന്മേൽ അംഗങ്ങൾക്കു മനഃസാക്ഷിവോട്ടിനു പാർട്ടികൾ അനുമതി നൽകിയിരുന്നു. പ്രധാനമന്ത്രി കിയ സ്‌റ്റാമർ ബില്ലിനെ അനുകൂലിച്ചു. ദയാമരണത്തിനു കോടതിയുടെ അനുമതി വേണമെന്നാണു ബില്ലിൽ നിർദേശിച്ചിരുന്നതെങ്കിൽ മാനസികാരോഗ്യ വിദഗ്ധൻ, സാമൂഹികപ്രവർത്തകൻ, നിയമജ്‌ഞൻ എന്നിവരടങ്ങിയ സമിതിയുടെ അനുമതി മതിയെന്നു ജനസഭ ഭേദഗതി വരുത്തി. ദയാമരണത്തിനായി 2015ൽ സമാന ബിൽ കൊണ്ടുവന്നപ്പോൾ ആദ്യഘട്ട അംഗീകാരം പോലും നേടാതെ തള്ളിപ്പോയിരുന്നു.
© Copyright 2025. All Rights Reserved