
ജക്കാർത്ത/കൊളംബോ ശക്തമായ മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഇന്തൊനീഷ്യ, ശ്രീലങ്ക, തായ്ലൻഡ് എന്നിവിടങ്ങളിൽ മരിച്ചവരുടെ എണ്ണം 1115 ആയി. ഒരാഴ്ചയ്ക്കിടെ ഇന്തൊനീഷ്യയിൽ മാത്രം മരിച്ചത് 604 പേരാണ്. 335 പേർ ശ്രീലങ്കയിലും 176 പേർ തായ്‌ലൻഡിലും മരണപ്പെട്ടുവെന്നാണ് കണക്ക്. നൂറുകണക്കിന് ആളുകളെ കാണാതായി, ദശലക്ഷക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കും.
ഇന്തൊനീഷ്യയിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയത്. സെൻയാർ എന്ന അപൂർവമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റാണ് ഇന്തൊനീഷ്യയിൽ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത്, സുമാത്ര ദ്വീപിൽ മരണസംഖ്യ 300 കടന്നെന്ന് കണക്കുകൾ പറയുന്നു.
വിത്വ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതോടെയാണ് ശ്രീലങ്കയിൽ ദുരന്തമുണ്ടായത്. തുടർച്ചയായി പെയ്‌ത മഴയിൽ ശ്രീലങ്കയിലെ പല സ്‌ഥലങ്ങളും വെള്ളത്തിനടിയിലായി. ഇരുന്നൂറിലേറെപ്പേരെ കാണാതായി. പതിറ്റാണ്ടുകൾക്കുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നാണ് ദിത്വയുടെ ആഘാതഫലമായി ശ്രീലങ്കയിലുണ്ടായത്.
നിർത്താതെ പെയ്‌ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിലാണ് തായ്‌ലൻഡ്, 4 ലക്ഷത്തോളം ആളുകളെയാണ് ദുരന്തം ബാധിച്ചത്, തെക്കൻ സോങ് പ്രവിശ്യയിൽ വെള്ളം 10 അടിവരെ ഉയർന്നിരുന്നു. ഹാറ്റ്യായ് നഗരത്തിൽ ഒറ്റ ദിവസം 335 മില്ലിമീറ്റർ മഴ പെയ്‌തത് 300 വർഷത്തിനിടയിലെ റെക്കോഡായിരുന്നു.
















© Copyright 2025. All Rights Reserved