ശതകോടീശ്വരൻ ഇലോൺ മസ്‌കും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള വാക്‌പോരിൽ ഉയർന്നുവന്ന പേരാണ് എപ്സീൻ ഫയൽസ് (Epstein Files), യുഎസിലെ നിക്ഷേപ ബാങ്കറായ ജെഫ്രി എപ്‌സ്‌റ്റീൻ കുട്ടികൾ ഉൾപ്പെടെയുള്ളവരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ 2019ലാണ് അറസ്‌റ്റിലായത്. കുട്ടികൾക്ക് നേരെയുള്ള ലൈംഗിക പീഡനം മാത്രമല്ല, മനുഷ്യക്കടത്ത് ആരോപണങ്ങളും എപ്‌ീൻ നേരിട്ടിരുന്നു. ഈ കേസുകളിൽ ആഗോള തലത്തിൽ പ്രശസ്തരായ പല വ്യക്തികളുടെയും പേര് ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം ട്രംപ് ഉൾപ്പെടെ പലരും എപ്‌സ്‌റ്റീനുമായി അടുപ്പമുണ്ടെന്നു വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേസ് വന്നതിനുപിന്നാലെ, അത അടുപ്പമില്ലെന്ന വിശദീകരണമാണ് ട്രംപ് നടത്തിയത്. ജയിലിൽ കഴിയുന്നതിനിടെ എപ്‌സ്‌റ്റീൻ ജീവനൊടുക്കുകയും ചെയ്തു.
© Copyright 2024. All Rights Reserved