ധനബിൽ പാസായി; യുഎസ് അടച്ചുപൂട്ടലിന് വിരാമം

15/11/25

വാഷിങ്ടൻ . യുഎസ് ചരിത്രത്തിലെ ഏറ്റവും ദീർഘമായ സർക്കാർ അടച്ചുപൂട്ടലിന് വിരാമം. യൂഎസ് ജനപ്രതിനിധി സഭ പാസാക്കിയ ധനവിനിയോഗ ബില്ലിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഒപ്പിട്ടതോടെയാണ് 43 ദിവസത്തെ അടച്ചുപൂട്ടൽ അവസാനിച്ചത്. യുഎസ് ജനപ്രതിനിധി സഭ 209 നെതിരെ 222 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ബിൽ തിങ്കളാഴ്ച‌ യൂഎസ് സെനറ്റ് പാസാക്കിയിരുന്നു. ഇതോടെ സർക്കാരിൻ്റെ സുപ്രധാന സേവനങ്ങൾ പുനഃസ്‌ഥാപിക്കപ്പെടും.

ഒക്ടോബർ 1 മുതൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തേക്കുള്ള ധനവിനിയോഗ ബിൽ പാസാക്കാൻ ഡെമോക്രാറ്റുകൾ വിസമ്മതിച്ചതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്താത്തതാണ് അവരുടെ എതിർപ്പിനു കാരണമായത്. നീണ്ട ചർച്ചകൾക്കൊടുവിൽ 6 ഡെമോക്രാറ്റുകൾ ബില്ലിനെ പിന്തുണച്ചു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu