നയതന്ത്രബന്ധം തകർന്നു: ജി 7 ഉച്ചകോടിക്ക്‌ മോദിക്ക്‌ കാനഡയുടെ ക്ഷണമില്ല

03/06/25

കാനഡ ആഥിത്യമരുളുന്ന ജി 7 ഉച്ചകോടിക്ക്‌ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്‌ ക്ഷണമില്ല. രണ്ടുവർഷമായി നയതന്ത്രബന്ധം തകർന്നിരിക്കുകയാണ്‌. 15 മുതൽ 17വരെ ആൽബർട്ടയിലെ കനനാസ്കിസിൽ നടക്കുന്ന അമ്പതാമത്‌ യോഗത്തിൽനിന്നാണ്‌ മോദി പുറത്തായത്‌. ആറുവർഷത്തിനിടയിൽ മോദിയില്ലാതെ നടക്കുന്ന ആദ്യ ജി 7 യോഗമാകും ഇത്‌.

-------------------aud--------------------------------

വൈകി ക്ഷണം ലഭിച്ചാലും ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ലെന്ന്‌ കേന്ദ്രസർക്കാർ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യുകെ, യുഎസ് എന്നീ അംഗരാജ്യങ്ങൾക്കുപുറമേ യുറോപ്യൻ യൂണിയൻ പ്രസിഡന്റും ഉച്ചകോടിയിൽ പങ്കെടുക്കും. ഇന്ത്യയുമായുള്ള നയതന്ത്ര സംഘർഷം പരിഹരിച്ച്‌ വ്യാപാര ബന്ധങ്ങളടക്കം മികച്ച നിലയിലാക്കുമെന്ന്‌ കാനഡ പ്രധാനമന്ത്രി മാർക്‌ കാർണി പറഞ്ഞിരുന്നു. ഖലിസ്ഥാൻ തീവ്രവാദി ഹർദീപ്‌ സിങ്‌ നിജ്ജാർ കൊല്ലപ്പെട്ടതിനുപിന്നാലെ അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യക്കെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് ബന്ധം വഷളായത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu