വിവിധ മേഖലകളിലെ ശമ്പള വർധനവ് സർക്കാർ പ്രഖ്യാപിച്ചപ്പോൾ മറ്റൊരു സമരകാലം കൂടി വരുകയാണ്. തങ്ങൾക്ക് പ്രഖ്യാപിച്ച നാലു ശതമാനം ശമ്പള വർധനവ് അപര്യാപ്തമെന്ന് പറഞ്ഞ ജൂനിയർ ഡോക്ടർമാർ, സമരത്തിനിറങ്ങുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പേ റീവ്യൂ ബോഡികളുടെ പല നിർദ്ദേശങ്ങളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെങ്കിലും, പല ട്രേഡ് യൂണിയൻ നേതാക്കളും സമരം ഉണ്ടാകും എന്നതിന്റെ സൂചനയാണ് നൽകുന്നത്.
-------------------aud--------------------------------
ഇന്നലെ പ്രഖ്യാപിച്ച ശമ്പള വർധനവ് അനുസരിച്ച് അധ്യാപകർക്കും സ്‌കൂൾ ലീഡർമാർക്കും നാലു ശതമാനത്തിന്റെ ശമ്പള വർധനവ് ഉണ്ടാകും.
സായുധ സേനകൾക്ക് 4.5 ശതമാനത്തിന്റെ ശമ്പള വർധനവ് പ്രഖ്യാപിച്ചപ്പോൾ നഴ്സുമാർ, മിഡ്വൈഫുമാർ, ഫിസിയോതെറാപിസ്റ്റുകൾ എന്നിവർക്ക് 3.6 ശതമാനത്തിന്റെ വർധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുതിർന്ന സിവിൽ സെർവന്റുമാർക്ക് 3,25 ശതമാനം ശമ്പള വർധനവ് എന്ന നിർദ്ദേശവും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പേ റീവ്യൂ ബോഡികൾക്ക് മുൻപാകെ സർക്കാർ സമർപ്പിച്ചത് പൊതു മേഖല ജീവനക്കാർക്ക് 2.8 ശതമാനം ശമ്പള വർധനവ് എന്ന നിർദ്ദേശമായിരുന്നു.
© Copyright 2024. All Rights Reserved