ഡോ.ബി ആർ അംബേദ്കറെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്. അമിത് ഷാ രാജിവച്ച് രാജ്യത്തോട് മാപ്പ് പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.
-------------------aud--------------------------------
അമിത് ഷാ പാർലമെന്റിലും പുറത്തും അംബേദ്കറെ അപമാനിക്കുകയാണ് ചെയ്തതെന്ന് ഖാർഗെ കുറ്റപ്പെടുത്തി. പാർലമെന്റ് വളപ്പിൽ അംബേദ്കറുടെ ചിത്രങ്ങളുള്ള പ്ലക്കാർഡുകൾ ഉയർത്തിയാണ് കോൺഗ്രസ് പ്രതിഷേധിച്ചത്. സഭയിലും പ്രതിപക്ഷം അംബേദ്കറുടെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി. അംബേദ്കറുടെ പേര് പറയുന്നത് കോൺഗ്രസിനിപ്പോൾ ഫാഷനായെന്നും ഭരണഘടനയെ കോൺഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കാണക്കാക്കുകയും അധികാരത്തിൽ തുടരാൻ അത് ഭേദഗതി വരുത്തുകയും ചെയ്‌തെന്നും ഷാ കുറ്റപ്പെടുത്തിയിരുന്നു. അംബേദ്കർ, അംബേദ്കർ...എന്ന് പറയുന്നത് ഫാഷനായി മാറിയിരിക്കുന്നു. ഇത്രയും തവണ ദൈവ നാമം ചൊല്ലിയിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു- അമിത് ഷാ പറഞ്ഞു.
അമിത് ഷാ പരാമർശം പിൻവലിക്കണമെന്നും രാജിവെക്കണമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അദ്ദേഹത്തെയും ഭരണഘടനേയും അമിത് ഷാ അപമാനിക്കുകയാണ് ചെയ്ത്. അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണം. അമിത് ഷായുടെ സംസാരം ഇങ്ങനെ തുടർന്നാൽ രാജ്യമെമ്പാടും തീ പടരുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
© Copyright 2024. All Rights Reserved