പി.വി.അൻവർ എംഎൽഎയെ വീട് വളഞ്ഞ് അറസ്‌റ്റ് ചെയ്തത് സിപിഎമ്മിൻ്റെ പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതിനു പിന്നിൽ ഉന്നതങ്ങളിലെ ഗൂഢാലോചനയുണ്ട്. പിണറായി വിജയനേയും ഉപജാപക സംഘത്തേയും എതിർക്കുന്ന ആർക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അൻവറിൻ്റെ അറസ്‌റ്റിലൂടെ സർക്കാർ നൽകുന്നത്.
സമരത്തിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനു പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളെ പോലെ അറസ്‌റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു.
© Copyright 2024. All Rights Reserved