നിലപാട് വ്യക്തമാക്കി ബിജെപി; ‘നഷ്ടം ഒഴിവാക്കാൻ യുഎസുമായി ചർച്ചയ്ക്കുള്ള ഏതൊരു അവസരവും ഉപയോഗിക്കണം’;

31/07/25

ന്യൂഡൽഹി, ഇന്ത്യക്കുമേൽ തീരുവ ചുമത്താനുള്ള നീക്കം പരസ്പ‌ര ചർച്ചയുടെ അടിസ്‌ഥാനത്തിലുള്ളതായി തോന്നുന്നില്ലെന്ന് ബിജെപി, യു.എസുമായുള്ള വ്യാപാരക്കരാറിലും തീരുവ നയത്തിലും ദേശീയ താൽപര്യം സുരക്ഷിതമാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിന് പിന്നാലെയാണ് ബിജെപി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയിൽനിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ഏർപ്പെടുത്തുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുഎസുമായി ന്യായമായുള്ള ഉഭയകക്ഷി വ്യാപാര കരാറിനായി ചർച്ചകൾ നടത്താൻ ഇന്ത്യ ഇപ്പോഴും പ്രതിജ്‌ഞാബദ്ധമാണെന്നാണ് വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ നിലപാട്.

"ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ തീരുമാനം പരസ്പ‌ര ചർച്ചയുടെ അടിസ്‌ഥാനത്തിലുള്ളതായി തോന്നുന്നില്ല. കേന്ദ്ര വാണിജ്യ മന്ത്രി യുഎസുമായി പതിവായി ബന്ധപ്പെട്ടിരുന്നു. ഇന്ത്യയ്ക്ക് സംഭവിച്ചേക്കാവുന്ന നഷ്‌ടം ഒഴിവാക്കാൻ ചർച്ചയ്ക്കുള്ള ഏതൊരു അവസരവും ഉപയോഗിക്കണം" - ബിജെപി വക്താവ് അശോക് ചവാൻ പറഞ്ഞു.

യുഎസുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചർച്ചകൾ മാസങ്ങളായി നടക്കുന്നുണ്ടെന്നാണ് വിഷയത്തിൽ കേന്ദ്രസർക്കാരും പറയുന്നത്. 25% തീരുവയ്ക്ക് പുറമേ, യുക്രെയ്നുമായി സംഘർഷത്തിൽ ഏർപ്പെട്ടിരിക്കുന്ന റഷ്യയിൽനിന്ന് വലിയ അളവിൽ എണ്ണ വാങ്ങുന്നതിനാൽ ഇന്ത്യയ്ക്ക് മേൽ 'പിഴ ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu