മലപ്പുറം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി യുഡിഎഫ് സ്ഥാനാർത്ഥിയായ ആര്യാടൻ ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിലെ ഇടത് സർക്കാരിനെതിരായ ജനവിധിയാകും തെരെഞ്ഞെടുപ്പ് ഫലമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പ്രതികരിച്ചു.
മലപ്പുറം ജില്ലയെ ക്രിമിനലുകളുടെ ഹബ്ബായി ചിത്രീകരിക്കാൻ ശ്രമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പൊലീസിനെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. നിലമ്പൂർ ജനവധി സർക്കാരിനെതിരായ വിധിയായി മാറണമെന്നാണ് വെൽഫെയർ പാർട്ടിയുടെ നിലപാട്. അതിനു വേണ്ടിയാണ് യു.ഡി.എഫിന് പിന്തുണ നൽകുന്നതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
© Copyright 2024. All Rights Reserved