യുക്മ നേഴ്‌സസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ യുക്മ സൗത്ത് വെസ്റ്റ് റീജിയണും എക്സിറ്റർ മലയാളി അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച നേഴ്‌സസ് ഡേ സെലിബ്രെഷൻ നേഴ്‌സുമാരുടെ പങ്കാളിത്തവും വിവിധ വിഷയങ്ങളിലെ സംവാദങ്ങളും ചർച്ചകളും പ്രഗത്ഭർ നയിച്ച ക്‌ളാസ്സുകളും കൊണ്ട് അവിസ്മരണീയമായി.
-------------------aud--------------------------------
എക്സിറ്ററിലെ ക്ലിസ്റ്റ് സെന്റ് മേരി വില്ലേജ് ഹാളിൽ സംഘടിപ്പിച്ച ആഘോഷപരിപാടികൾക്ക് രാവിലെ പതിനൊന്ന് മണിയോടെയാണ് തുടക്കമായത്. റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ അധ്യക്ഷതയിൽ ആരംഭിച്ച പൊതുയോഗത്തിന് സെക്രട്ടറി ജോബി തോമസ് സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ ജനറൽ സെക്രട്ടറി ജയകുമാർ നായർ നേഴ്‌സസ് ഡേ സെലിബ്രെഷൻ ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തു. മുഖ്യാതിഥികളായ ബേസിംഗ്‌സ്‌റ്റോക് കൗൺസിലറും മുൻ നാഷണൽ ജനറൽ സെക്രട്ടറിയുമായ സജീഷ് ടോം, മുൻ യുക്മ പ്രസിഡന്റ് ഡോ ബിജു പെരിങ്ങത്തറ തുടങ്ങിയവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി, യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് ജോബി പുതുക്കുളങ്ങര, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, നാഷണൽ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ്, ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ, വൈസ് പ്രസിഡന്റ് ടെസ്സി മാത്യുതുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സിൽവി ജോസ് ചടങ്ങിൽ അവതാരകയായി. ആതുരശുശ്രൂഷ രംഗത്തെ നേഴ്‌സുമാരുടെ സംഭാവനകളെ സ്‌മരിക്കുന്നതിനു വേണ്ടിയാണ് അന്താരാഷ്ട്ര നേഴ്‌സസ് ദിനം ആചരിക്കുന്നത്. ഫ്ലോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 ആണ് അന്താരാഷ്ട്ര നേഴ്‌സസ് ദിനമായി എല്ലാവർഷവും ആചരിക്കുന്നത്. 2025 ലെ ലോക നേഴ്‌സസ് ദിനത്തിലെ തീം ആയ “നേഴ്‌സുമാരുടെ ശാരീരികവും മാനസികവുമായ ക്ഷേമം” എന്ന പ്രമേയത്തെ അന്വർത്ഥമാക്കുന്നതരത്തിലുള്ള ക്ലാസുകളും, ഗ്രൂപ്പ് ഡിസ്കഷൻസും ആയിരുന്നു ഈ വർഷത്തെ നേഴ്‌സസ് ദിനത്തിലെ പ്രത്യേകത. സിൽവി ജോസിന്റെ നേതൃത്വത്തിൽ നേഴ്‌സുമാർ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊണ്ട് നേഴ്‌സസ് ദിനം അന്വർത്ഥമാക്കി. യുക്മ നേഴ്‌സിങ് പ്രൊഫഷണൽ ആൻഡ് ട്രെയിനിങ് ലീഡ് സോണിയ ലൂബിയുടെ നേതൃത്വത്തിലായിരുന്നു നേഴ്‌സസ് ഡേ സെലിബ്രെഷനായുള്ള മുന്നൊരുക്കങ്ങൾ സൗത്ത് റീജിയണൽ കമ്മിറ്റി നടത്തിയത്. ബിന്ദു ദേവലാൽ, അഡ്വ ജോബി പുതുക്കുളങ്ങര, ജോ നിധിരി, മെലഡി പോട്ട്ദാർ, സൂസൻ ഫിലിപ്, ജെൻ ക്ലാർക്ക്, അഭിരാമി അജിത്, റെനി ജോർജ്ജ്, ജോയ്‌സ് റോഡ്രിഗസ് തുടങ്ങിയ പ്രഗത്ഭരുടെ നേതൃത്വത്തിലായിരുന്നു ക്‌ളാസ്സുകൾ നടന്നത്. വിവിധ വിഷയങ്ങളിൽ നടന്ന ചർച്ചകളും സംവാദങ്ങളും മുഴുവൻ നേഴ്സുമാരുടെയും പങ്കാളിത്തം ഉറപ്പു വരുത്തിക്കൊണ്ടായിരുന്നു. പങ്കെടുത്ത നേഴ്‌സുമാർക്ക് സിപിടി പോയിന്റുകളും ലഭ്യമാകും. ഡോ ബിജു പെരിങ്ങത്തറ, റെയ്‌മോൾ നിധിരി, സുജു ജോസഫ്, സുനിൽ ജോർജ്ജ്, രാജേഷ് രാജ്, സുനിൽ ജോർജ്ജ്, ജോബി തോമസ്, ടെസ്സി മാത്യു, ദേവലാൽ സഹദേവൻ, ബിജോയ് വർഗീസ് എന്നിവർ സ്‌പീക്കർമാർക്ക് മൊമന്റോകൾ സമ്മാനിച്ചു. പങ്കെടുത്തവർക്ക് ഉച്ചഭക്ഷണവും സ്‌നാക്‌സും സംഘാടകർ ഒരുക്കിയിരുന്നു. നേഴ്‌സസ് ഡേ സെലിബ്രെഷന് വേദിയൊരുക്കിയ എക്സിറ്റർ മലയാളി അസോസിയേഷൻ ഭാരവാഹികൾക്കും പ്രവർത്തകർക്കും പ്രസിഡന്റ് സുനിൽ ജോർജ്ജ് നന്ദി അറിയിച്ചു. കൃത്യമായ സമയക്രമം പാലിച്ചു കൊണ്ടുള്ള നേഴ്സ് ദിനം വൈകുന്നേരം അഞ്ചു മണിയോടെ സമാപിച്ചു
© Copyright 2024. All Rights Reserved