യുകെ സർക്കാർ പരിഗണിക്കുന്ന പുതിയ കുടിയേറ്റ നയം നടപ്പാക്കിയാൽ ഏറ്റവുമധികം ബാധിക്കുക ഇന്ത്യക്കാരെയാകുമെന്നു വിലയിരുത്തൽ. കുടിയേറ്റ നിയന്ത്രണം ലക്ഷ്യമിട്ടുള്ള ധവളപത്രം കഴിഞ്ഞ ദിവസം ബ്രിട്ടിഷ് പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. ഇതിൽ നിർദേശിക്കുന്ന പുതിയ പഠന റൂട്ട് ഉൾപ്പെടെയുള്ളവ ഇന്ത്യക്കാർക്കു തിരിച്ചടിയാകും.
-------------------aud--------------------------------
യുകെയിൽ 5 വർഷമെങ്കിലും താമസിച്ചവർക്കു പൗരത്വമെന്ന മാനദണ്ഡം മാറി 10 വർഷമാക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് നിലവിലുള്ളത്. ഉയർന്ന ഇംഗ്ലിഷ് മാനദണ്ഡങ്ങളും നിർദേശിക്കുന്നുണ്ട്. ആശ്രിതർക്കു വീസ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളിൽ ഇതു ബാധമാകും. വീസ കാലയളവിൽ ഉടനീളം ഭാഷാ അഭിരുചിയും അതിലെ പുരോഗതിയും വിലയിരുത്തപ്പെടും. നൈപുണ്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ബിരുദമെങ്കിലും അടിസ്ഥാന യോഗ്യത വേണമെന്ന നിർദേശവും ഉണ്ട്.
കേരളത്തിൽ നിന്നുൾപ്പെടെയുള്ള വിദ്യാർഥികളെ പഠനത്തിനായി യുകെയിലേക്ക് ആകർഷിക്കുന്ന പ്രധാന കാര്യങ്ങളിലൊന്നു നിലവിലെ ഗ്രാജ്വേറ്റ് റൂട്ട് വീസ മാനദണ്ഡങ്ങളാണ്. പഠനം പൂർത്തിയാക്കിയാലും 2 വർഷം യുകെയിൽ തുടരാനും ജോലി തേടാനും ഇതിലൂടെ സാധിക്കും.
എന്നാൽ, 2 വർഷമെന്നതു 18 മാസമായി (ഒന്നര വർഷം) കുറയ്ക്കണമെന്ന നിർദേശവും ഉണ്ട്. ഇതു നിലവിലുള്ള വിദ്യാർഥികൾക്കു ബാധകമാകുമോ അതോ സെപ്റ്റംബറിലെ പുതിയ അക്കാദമിക് ഘട്ടം മുതൽക്കാണോ പ്രാബല്യത്തിൽ വരുകയെന്നതിൽ വ്യക്തതയില്ല.
© Copyright 2024. All Rights Reserved