പണിമുടക്ക് പ്രഖ്യാപിച്ച ഡോക്ടർമാരുമായി കൊമ്പുകോർത്ത് ഹെൽത്ത് സെക്രട്ടറി

11/07/25

ഈ മാസം 25 മുതൽ അഞ്ച് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ച റസിഡന്റ് ഡോക്ടർമാരുമായി കൊമ്പുകോർത്ത് ഹെൽത്ത് സെക്രട്ടറി. ഡോക്ടർമാർക്ക് മുന്നിൽ അമ്പരപ്പിക്കുന്ന ഓഫർ വെച്ച് ആണ് ഹെൽത്ത് സെക്രട്ടറിയുടെ വിലപേശൽ . സമരം ചെയ്യുന്ന ഡോക്ടർമാർക്കു വമ്പൻ ശമ്പളവർധന നൽകാൻ തയ്യാറാണെന്ന് വ്യക്തമാക്കിയ വെസ് സ്ട്രീറ്റിംഗിന് ഇതിന് പകരമായി സ്വർണ്ണത്തിൽ പൊതിഞ്ഞ പെൻഷൻ വെട്ടിക്കുറയ്ക്കാൻ സമ്മതിക്കണമെന്നും ആവശ്യപ്പെട്ടു.

-------------------aud--------------------------------

രണ്ടാഴ്ച മാത്രം സമയം നൽകി സമരം പ്രഖ്യാപിച്ച ഡോക്ടർമാർക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ചാണ് ഹെൽത്ത് സെക്രട്ടറി ഈ ഓപ്ഷൻ മുന്നോട്ട് വെച്ചത്. ഇംഗ്ലണ്ടിലെയും, വെയിൽസിലെയും റസിഡന്റ് ഡോക്ടർമാർ ജൂലൈ 25 രാവിലെ 7 മുതൽ അഞ്ച് ദിവസത്തേക്ക് പണിമുടക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ പ്രഖ്യാപിച്ചത്.
ഈ വർഷം 5.4% ശമ്പളവർധന ഓഫർ ചെയ്‌തെങ്കിലും തങ്ങൾക്ക് 29.2 ശതമാനം വർദ്ധന വേണമെന്നാണ് റസിഡന്റ് ഡോക്ടർമാരുടെ ആവശ്യം.
ഡോക്ടർമാരുടെ ആവശ്യം ന്യായീകരണമില്ലാത്തതും, ദുരന്തവുമാണെന്ന് സ്ട്രീറ്റിംഗ് പണിമുടക്കിനെ അപലപിക്കവെ കോമൺസിൽ വ്യക്തമാക്കി. വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള ശ്രമങ്ങൾ അട്ടിമറിക്കാൻ ഇത് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu