'പതിനാലാം വയസ്സിൽ നിങ്ങൾ എന്തു ചെയ്യുകയായിരുന്നു?'; സൂര്യവംശി നിർഭയനെന്ന് സച്ചിൻ, കൈയടിച്ച് ക്രിക്കറ്റ് ലോകം

29/04/25

ടി20യിലെ ഏറ്റവും പ്രായം കുറഞ്ഞ താരത്തിന്റെ സെഞ്ച്വറി എന്ന റെക്കോർഡ് നേട്ടത്തിന് പിന്നാലെ രാജസ്ഥാൻ ബാറ്റർ വൈഭവ് സൂര്യവംശിയെ പുകഴ്ത്തി ക്രിക്കറ്റ് ലോകം. ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ, യൂസഫ് പത്താൻ, യുവരാജ് സിങ്, ഹർഭജൻ സിങ്, രോഹിത് ശർമ, തുടങ്ങി നിരവധിപേർ വൈഭവിനെ പ്രശംസിച്ച് രംഗത്തെത്തി.  ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ 35 പന്തിൽ നിന്നാണ് താരം സെഞ്ച്വറി നേടിയത്. ഐപിഎല്ലിലെ ഏറ്റവും വേഗം ഏറിയ രണ്ടാം സെഞ്ച്വറിയാണ് ഇത്. 37 പന്തിൽ നിന്ന് യൂസഫ് പത്താൻ നേടിയ സെഞ്ച്വറിയാണ് സൂര്യവംശി മറികടന്നത്. 30 പന്തിൽ നിന്ന് സെഞ്ച്വറി നേടി ഗെയ്ൽ ആണ് ഇനി സൂര്യവംശിക്ക് മുന്നിലുള്ളത്.

-------------------aud------------------------------

 14 വയസുകാരനിൽ നിന്ന് പ്രതീക്ഷിച്ചതിലും വലിയ പ്രകടനമാണുണ്ടായത്. 38 പന്തിൽ 101 റൺസ് നേടി രാജസ്ഥാൻ റോയൽസിന്റെ വിജയശില്പിയായി മാറി വൈഭവ്.
'വൈഭവിന്റെ നിർഭയമായ സമീപനം, ബാറ്റിങ് വേഗം, തുടക്കത്തിൽ തന്നെ ലെങ്ത് കണ്ടെത്തിയത്, കൈകളിലെ ഊർജം പന്തിലേക്ക് എത്തിക്കൽ എന്നിവയാണ് ആ അതിശയകരമായ ഇന്നിങ്സിന് പിന്നിലെ പാചകക്കുറിപ്പ്. അന്തിമഫലം: 38 പന്തിൽ നിന്ന് 101 റൺസ്, നന്നായി കളിച്ചു, സച്ചിൻ എക്‌സിൽ കുറിച്ചു. 14 വയസ്സിൽ നിങ്ങൾ എന്ത് ചെയ്യുകയായിരുന്നു, എന്ന ചോദ്യവുമായി ആണ് യുവരാജ് സിങ് എത്തിയത്. '14-ാം വയസ്സിൽ നിങ്ങൾ എന്താണ് ചെയ്തത്? ഈ കുട്ടി ലോകത്തിലെ ഏറ്റവും മികച്ച ബൗളർമാരെ കണ്ണിമ ചിമ്മാതെ നേരിടുന്നു! വൈഭവ് സൂര്യവംശി - പേര് ഓർക്കുന്നുണ്ടോ! ഭയമില്ലാത്ത മനോഭാവത്തോടെ കളിക്കുന്നു. അടുത്ത തലമുറ തിളങ്ങുന്നത് കാണുന്നതിൽ അഭിമാനിക്കുന്നു!' യുവരാജ് കുറിച്ചു.ഇന്ത്യയുടെ മുൻ ഓപ്പണർ ക്രിസ് ശ്രീകാന്ത് സൂര്യവംശിയെ ഇന്ത്യൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർസ്റ്റാർ എന്നാണ് വിളിച്ചത്. '14-ാം വയസ്സിൽ, മിക്ക കുട്ടികളും ഐസ്‌ക്രീം സ്വപ്നം കാണുന്നു, കഴിക്കുന്നു. ഐപിഎല്ലിൽ വൈഭവ് സൂര്യവംശി അതിശയകരമായ 100 റൺസ് നേടുന്നു! വർഷങ്ങൾക്കിപ്പുറമുള്ള ആത്മസംയമനം, ക്ലാസ്, ധൈര്യം. ഇന്ത്യൻ ക്രിക്കറ്റിന്റെ അടുത്ത സൂപ്പർസ്റ്റാർ ഇതാ,' ശ്രീകാന്ത് പറഞ്ഞു. 'വൈഭവ് സൂര്യവംശി, അവിശ്വസനീയ പ്രതിഭയെന്നാണ് ഇന്ത്യൻ പേസർ മുഹമ്മദ് ഷാമി കുറിച്ചത്. 14 വയസ്സിൽ സെഞ്ച്വറി നേടുന്നത് തികച്ചും അത്ഭുതമാണ്' മുൻ ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ മിതാലി രാജ് പറഞ്ഞു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu