യുഎസിൽ വിൽക്കുന്ന മിക്ക ഐഫോണുകളുടെയും മറ്റ് ഉപകരണങ്ങളുടെയും നിർമാണം ചൈനയിൽ നിന്ന് മാറ്റുകയാണെന്ന് ആപ്പിൾ. അമേരിക്ക പരസ്പര താരിഫ് ഏർപ്പെടുത്തിയസിനു ശേഷം ആപ്പിളിന്റെ ഓഹരികൾ തകർന്നെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ചൈനയിൽ നിന്ന് നിർമാണ യൂണിറ്റുകൾ മാറ്റുകയാണെന്ന ആപ്പിളിന്റെ പ്രഖ്യാപനം.
-------------------aud-------------------------------
വരും മാസങ്ങളിൽ യുഎസ് വിപണിയിലേക്ക് കൊണ്ടുവരുന്ന ഐഫോണുകളിൽ ഭൂരിഭാഗവും ഇന്ത്യയിലായിരിക്കും നിർമിക്കുക. ഐപാഡുകൾ, ആപ്പിൾ വാച്ചുകൾ എന്നിവയുടെ നിർമാണ കേന്ദ്രം വിയറ്റ്നാമായിരിക്കുമെന്നും ചീഫ് എക്സിക്യൂട്ടീവ് ടിം കുക്ക് മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായി അടുത്ത നാല് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ആപ്പിളിന്റെ പദ്ധതികളുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
© Copyright 2024. All Rights Reserved