ഉയരുന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിൽ പലിശ നിരക്കുകൾ കുറയില്ലെന്ന സൂചനകൾക്കു പിന്നാലെ മൂന്നു പ്രധാന ബാങ്കുകൾ മോർട്ട്‌ഗേജ് നിരക്ക് ഉയർത്തി. ഹാലിഫാക്‌സ്, സാറ്റൻഡർ, അക്കോർഡ് എന്നിവരാണ് പലിശനിരക്ക് കൂട്ടിയത്. 0.13 ശതമാനം നിരക്കാണ് ഇവർ കൂട്ടിയത്.
-------------------aud--------------------------------
അതേസമയം ഉയർന്ന ഡിപ്പോസിറ്റ് ഉള്ളവരുടെ ഫിക്‌സഡ് റേറ്റ് കുറച്ച് നേഷൻവൈഡിന്റെ നീക്കവും ഉണ്ടായി. മൂന്നും അഞ്ചും വർഷത്തേക്കുള്ള ഫിക്‌സഡ് റേറ്റ് മോർട്ട്‌ഗേജുകളാണ് ഇന്നു മുതൽ കുറയ്ക്കുന്നത്. 0.12 ശതമാനത്തിന്റെ കുറവാണ് വരിക. 3.9 ശതമാനം നിരക്കിലാണ് നാഷൻ വൈഡിന്റെ പുതിയ പലിശനിരക്ക്. പുതിയ പ്രോപ്പർട്ടികൾ വാങ്ങുന്നവർക്കും റീമോർട്ട്‌ഗേജിംഗിന് ശ്രമിക്കുന്നവർക്കും ആശ്വാസമായിരിക്കും ഇത്.
© Copyright 2024. All Rights Reserved