സർപ്രൈസുകളില്ലാതെ പലിശ നിരക്കുകളിൽ മാറ്റമില്ലെന്ന് പ്രഖ്യാപിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ പ്രതീക്ഷിച്ചത് പോലെ ബേസ് റേറ്റ് 4.25 ശതമാനത്തിൽ നിലനിർത്താനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തീരുമാനം കൈക്കൊണ്ടത്. മോണിറ്ററി പോളിസി കമ്മിറ്റിയിൽ ആറ് അംഗങ്ങൾ നിരക്ക് നിലനിർത്താൻ അനുകൂലിച്ചപ്പോൾ മൂന്ന് പേരാണ് നിരക്ക് കുറയ്ക്കാൻ വോട്ട് രേഖപ്പെടുത്തിയത്.
-------------------aud--------------------------------
ഉയരുന്ന ഭക്ഷ്യവിലയും, മിഡിൽ ഈസ്റ്റ് സംഘർഷം മൂലം എണ്ണ വില സമ്മർദം നേരിടുന്നതുമാണ് കേന്ദ്ര ബാങ്കിനെ തിടുക്കം പിടിച്ചൊരു തീരുമാനം എടുക്കുന്നതിൽ നിന്നും വിലക്കിയത്. ചാഞ്ചാടിക്കൊണ്ടിരിക്കുന്ന പണപ്പെരുപ്പ നിരക്കിനെ ഒതുക്കാൻ പലിശ നിരക്കാണ് ഉപയോഗിക്കുന്നത്. കൂടാതെ ആഗോള സാമ്പത്തിക സ്ഥിതിയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥകൾ പണപ്പെരുപ്പത്തെ വീണ്ടും ഉയരങ്ങളിലെത്തിക്കുകയാണ്. അതേസമയം ബ്രിട്ടന്റെ തൊഴിൽ വിപണി ദുർബലമാകുന്നത് ആഗോള വെല്ലുവിളികളെ അതിജീവിച്ച് പലിശ നിരക്ക് കുറയ്ക്കാൻ അധികം വൈകാതെ വഴിയൊരുക്കുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നൽകുന്ന സൂചന.
വർദ്ധിക്കുന്ന തൊഴിലില്ലായ്മ നിരക്കും, എംപ്ലോയർമാർ തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുന്നതും പോസിറ്റീവായി ഭവിക്കുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്. ഏതെങ്കിലും വിധത്തിൽ രാജ്യത്തിന്റെ വളർച്ചയെ ഉത്തേജിപ്പിക്കാൻ കഴിയണമെന്ന പ്രാർത്ഥനയിലാണ് ചാൻസലർ റേച്ചൽ റീവ്‌സ്. ജനങ്ങൾക്ക് മേൽ നികുതിഭാരം ചുമത്തിയതിന്റെ തിരിച്ചടിയാണെങ്കിലും ഇത് കൊണ്ട് ഗുണം കിട്ടുന്ന അവസ്ഥയിലാണ് കാര്യങ്ങൾ.
© Copyright 2025. All Rights Reserved