പശുത്തൊഴുത്തിൽ കിടക്കുന്നതും വൃത്തിയാക്കുന്നതും കാൻസർ ഭേദമാക്കുമെന്ന വിചിത്ര പ്രസ്താവനയുമായി ഉത്തർപ്രദേശിലെ ബിജെപി മന്ത്രി സഞ്ജയ് സിങ് ഗാംഗ്വാർ. പശുവിന്റെ മുതുകിൽ തലോടുന്നത് രക്തസമ്മർദ്ദം കുറയ്ക്കുമെന്നും പിലിഭിത്തിലെ പകാഡിയ നൗഗവാനിലെ ഗോശാല ഉദ്ഘാടനത്തിനിടെ മന്ത്രി പറഞ്ഞു.
-------------------aud--------------------------------
രക്തസമ്മർദ്ദമുള്ള രോഗികൾ ദിവസത്തിൽ രണ്ടുതവണ പശുവിന്റെ മുതുകിൽ തലോടണം. ഇങ്ങനെ ചെയ്താൽ 10 ദിവസത്തിനുള്ളിൽ മരുന്നിന്റെ അളവ് 20 മില്ലിഗ്രാമിൽ നിന്ന് 10 മില്ലിഗ്രാമായി കുറയ്ക്കാമെന്നും മന്ത്രി പറഞ്ഞു. ചാണക വറളി കത്തിക്കുന്നത് കൊതുകുകളെ തുരത്താൻ സഹായിക്കുമെന്നും പശുവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങളുടെ ഉപയോഗത്തിന് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. പശുത്തൊഴുത്ത് വൃത്തിയാക്കുന്നതും അവിടെ കിടക്കുന്നതും അർബുദം ഭേദമാക്കും, ഈദിന് മുസ്ലിംകൾ പശുത്തൊഴുത്ത് സന്ദർശിക്കണം, ഈദിനുള്ള സേമിയ പായസം പശുവിന്റെ പാലുകൊണ്ട് ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
വയലുകളിൽ അലഞ്ഞുതിരിയുന്ന കന്നുകാലികളെക്കുറിച്ചുള്ള കർഷകരുടെ ആശങ്കകളിൽ പശുക്കളോടുള്ള ബഹുമാനക്കുറവാണ് പ്രശ്നത്തിന് കാരണമെന്നും സഞ്ജയ് സിങ് ഗാംഗ്വാർ പറഞ്ഞു.
© Copyright 2024. All Rights Reserved