പശുക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ബ്രിട്ടൻ. ഓരോ വർഷവും മൂവായിരം മുതൽ നാലായിരം വരെ മനുഷ്യരെ ആക്രമിക്കുന്ന ഏറ്റവും മാരകമായ മൃഗമായാണ് പശുക്കളെ ബ്രിട്ടൻ കണക്കാക്കുന്നത്.
-------------------aud--------------------------------
2018 നും 2022 നും ഇടയിൽ 30 ലധികം പേർ പശുക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുകെ സർക്കാരിൻ്റെ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് (എച്ച്എസ്ഇ ചൂണ്ടിക്കാണിക്കുന്നു ഈ സെപ്‌തംബർ ഒന്നാം തിയതി വെയിൽസിൽ പശുക്കളുടെ ആക്രമണത്തെ തുടർന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ കണക്കുകൾ പുറത്ത് വന്നത് കൊലയാളി പശുക്കളിൽ നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാൻ പുതിയ നിയമം വേണമെന്ന് നേരത്തെ തന്നെ വിദഗ്‌ധർ ആവശ്യപ്പെട്ടിരുന്നു.
സാധാരണ പൌരന്മാരേക്കാൾ മൂന്നിരട്ടി കർഷകരാണ് പശുക്കളുടെ ആക്രമത്തിൽ കൊല്ലപ്പെടുന്നതെന്നും കണക്കുകൾ കാണിക്കുന്നു. പശുക്കളുടെ ആക്രമണങ്ങളെ തുടർന്ന് പ്രതിവർഷം അഞ്ച് മരണങ്ങളാണ് രാജ്യത്തുണ്ടാകുന്നത്. ചിലപ്പോൾ ഈ സംഖ്യയിൽ വർദ്ധവും പ്രകടമാണ്. അതേസമയം പശുക്കൾ പ്രതിവർഷം മൂവായിരം മുതൽ നാലായിരം വരെ ആക്രമണങ്ങളാണ് മനുഷ്യന് നേരെ നടത്തുന്നതെന്നും ഈ രംഗത്തെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ആക്രമണങ്ങളെ തുടർന്ന് ഭാഗ്യകരമായ രക്ഷപ്പെടലുകൾ ആഘാതം. ചെറിയ പരിക്കുകൾ. ഗുരുതരമായ പരിക്കുകൾ മുതൽ മരണം വരെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. 35 ശതമാനത്തോളം ആക്രമണങ്ങളും പരിക്കുകൾക്ക് കാരണമാകുന്നു. ഓരോ വർഷവും 25 % കർഷകർക്ക് അവരുടെ കന്നുകാലികളാൽ പരിക്കേൽക്കുന്നുവെന്ന് എച്ച്എസ്ഇയുടെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. 2020 ൽ ഒരു കൂട്ടം പശുക്കളുടെ ആക്രമണത്തിൽ മൈക്കിള് ഹോംസും (57) ഭാര്യ തെരേസയും കൊല്ലപ്പെട്ടിരുന്നു. ഇരുവരെയും കുത്തി മറിച്ചിട്ട പശുക്കൾ രണ്ട് പേരുടെയും മുകളിലൂടെ ഓടുകയായിരുന്നു. ഇതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മൈക്കിൾ ഹോംസ് സംഭവസ്ഥലത്ത് വച്ചും ഭാര്യ തെരേസ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ, 2023 ൽ വെയിൽസിലെ കാർമാർത്തൻഷയറിലെ വിറ്റ്ലാൻഡ് മാർട്ട് കന്നുകാലി വിപണിയിൽ നിന്ന് രക്ഷപ്പെട്ട ഒരു പശു നഗരമധ്യത്തിൽ വച്ച് ഹ്യൂ ഇവാൻസ് എന്നയാളെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു.
© Copyright 2024. All Rights Reserved