ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേരുടെ മരണത്തിന് ഉത്തരവാദികളായ തീവ്രവാദികളെ ഇപ്പോഴും പിടികൂടിനായിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്മീർ സന്ദർശനത്തന് ഒരു ദിവസം മുമ്പ് കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ ഓർമപ്പെടുത്തൽ.
-----------------------------
‘പ്രധാനമന്ത്രി നാളെ ജമ്മു കശ്മീർ സന്ദർശിക്കുന്നു. ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ക്രൂരമായ ഭീകരാക്രമണങ്ങൾക്ക് നേരിട്ട് ഉത്തരവാദികളായ തീവ്രവാദികളെ ഇപ്പോഴും നിയമത്തിന് മുന്നിൽ കൊണ്ടുവന്നിട്ടില്ലെന്ന് തീർച്ചയായും അദ്ദേഹത്തിന് അറിയാം. നിഷേധിക്കപ്പെടാത്ത ചില റിപ്പോർട്ടുകൾ പ്രകാരം 2023 ഡിസംബറിൽ പൂഞ്ചിലും 2024 ഒക്ടോബറിൽ ഗഗാംഗീറിലും ഗുൽമാർഗിലും നടന്ന ഭീകരാക്രമണങ്ങളിലും ഈ തീവ്രവാദികൾ ഉൾപ്പെട്ടിരുന്നു’- രമേശ് തന്റെ ‘എക്സ്’ ഹാൻഡിൽ എഴുതി.
© Copyright 2024. All Rights Reserved