ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിൻറെ പശ്ചാത്തലത്തിൽ പാകിസ്താന് പിന്തുണ നൽകിയതിനെ തുടർന്ന് തുർക്കി ഷോകൾ ബഹിഷ്‌കരിക്കാൻ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളോട് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് . നെറ്റ്ഫ്ലിക്സ്, പ്രൈം വിഡിയോ, ജിയോഹോട്ട്സ്റ്റാർ എന്നിവയുൾപ്പെടെയുള്ള സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളോട് തുർക്കിഷ് ഷോകൾ ബഹിഷ്‌കരിക്കാൻ സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
-------------------aud--------------------------------
രാജ്യത്തിന്റെയും വ്യവസായത്തിന്റെയും താൽപ്പര്യങ്ങൾക്കായി ഉറച്ചുനിൽക്കുന്നു എന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എഫ്.ഡബ്ല്യൂ.ഐ.സി.ഇ പറഞ്ഞു. ഇന്ത്യയിൽ പ്രവർത്തിക്കുന്ന വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ തുർക്കിഷ് ഷോകളുടെ തുടർച്ചയായ സ്ട്രീമിങ്ങും പ്രൊമോഷനും സംബന്ധിച്ച് ഗുരുതരമായ ആശങ്കയും ശക്തമായ എതിർപ്പും പ്രകടിപ്പിക്കുന്നതിനാണ് പ്രസ്താവനയെന്നും സംഘടന വ്യക്തമാക്കി.
© Copyright 2024. All Rights Reserved