കടുത്ത എതിർപ്പിനിടയിലും പാകിസ്ഥാന് 8500 കോടിയുടെ സഹായം നൽകി അന്താരാഷ്ട്ര നാണയ നിധിക്കെതിരെ(ഐഎംഎഫ്) ഇന്ത്യ വലിയ പ്രതിഷേധമറിയിച്ചിരുന്നു. പാകിസ്ഥാന് ധനസഹായം നൽകിയയത് എല്ലാ ഉപാധികളും പാലിതിനാലാണെന്നാണ് ഐഎംഎഫ് ന്യായീകരണം. വായ്പാ ഗഡു ലഭിക്കുന്നതിന് പാകിസ്ഥാൻ ആവശ്യമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും, പദ്ധതി പ്രകാരമുള്ള ലക്ഷ്യങ്ങൾ പാകിസ്ഥാൻ കൈവരിച്ചിട്ടുണ്ടെന്നുമാണ് ഐഎംഎഫ് കമ്മ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജൂലി കൊസാക്ക് വിശദീകരിച്ചത്.
-------------------aud-------------------------------
2024 സെപ്റ്റംബറിൽ അംഗീകരിച്ച എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി പ്രകാരമുള്ള പാക്കേജിന്റെ ഭാഗമാണ് ഈ തുക. ആകെ 7 ബില്യൺ ഡോളറാണ് പാക്കേജ്. ഇതുവരെ പാകിസ്ഥാന് 2.1 ബില്യൺ ഡോളർ ലഭിച്ചിട്ടുണ്ട്. അവലോകനം നടത്തി പാകിസ്ഥാൻ ഫണ്ട് വിനിയോഗത്തിലും പദ്ധതി നിർവഹണത്തിലും മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയാണ് രണ്ടാം ഘടുവായി 8,500 കോടി രൂപ നൽകിയതെന്ന് ഐഎംഎഫ് അറിയിച്ചു.
© Copyright 2024. All Rights Reserved