
ഇസ്ലാമാബാദ് പാക്കിസ്‌ഥാനിൽ ചാവേറാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഒട്ടേറെപ്പേർക്ക് പരുക്ക്. ഇസ്‌ലാമാബാദിലെ കോടതിക്കു മുന്നിൽ ചൊവ്വാഴ്‌ച ഉച്ചയോടെയാണ് സ്ഫോടനമുണ്ടായത്. കോടതിയിൽ വിചാരണയ്ക്കായി എത്തിയവർക്കാണ് പരുക്കേറ്റത്. ഒരു വാഹനത്തിനുള്ളിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചാവേറാക്രമണമാണ് നടന്നതെന്ന് പാക്കിസ്‌ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി പറഞ്ഞു. പാക്കിസ്‌ഥാൻ യുദ്ധ സാഹചര്യത്തിലാണെന്നും ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനുമായുള്ള ചർച്ചയിൽ ശുഭകരമായ തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നത് നിഷ്‌ഫലമായിരിക്കുമെന്നും പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. ഡൽഹിയിൽ സ്ഫോടനമുണ്ടായതിൻ്റെ പിറ്റേന്നാണ് പാക്കിസ്ഥാനിലും സമാനരീതിയിലുള്ള ചാവേറാക്രമണം ഉണ്ടായിട്ടുള്ളത്.
















© Copyright 2025. All Rights Reserved