ഇസ്ലാമാബാദ് പാക്കിസ്‌ഥാന് രാജ്യാന്തര നാണ്യനിധി
(എഫ്) അനുവദിച്ച ധനസഹായത്തിന്റെ രണ്ടാം ഗഡുവായ 102 കോടി ഡോളർ കൈമാറി. ജൂൺ 2നു് അവതരിപ്പിക്കുന്ന പാക്ക് ബജറ്റിനു മുന്നോടിയായുള്ള ചർച്ചകൾക്കായി ഐഎംഎഫ് പ്രതിനിധികൾ നടത്താനിരുന്ന സന്ദർശനം സുരക്ഷാകാരണങ്ങളാൽ വൈകുന്നതിനിടെയാണു തുക അനുവദിച്ചത്. ഓൺലൈൻ ചർച്ചയിൽ രാജ്യത്തെ സാമ്പത്തിക പരിഷ്‌കരണ നടപടികളിൽ തൃപ്തി രേഖപ്പെടുത്തിയാണ് ഐഎംഎഫ് തുക അനുവദിച്ചതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്‌ഥാൻ അറിയിച്ചു. ആദ്യഗഡുവായി 100 കോടി ഡോളർ നൽകിയിരുന്നു.
പാക്കിസ്ഥാന് 700 കോടി ഡോളർ ധനസഹായം അനുവദിക്കാൻ ഐഎംഎഫ് എക്സിക്യൂട്ടീവ് ബോർഡ് യോഗം കഴിഞ്ഞയാഴ്ചയാണു തീരുമാനിച്ചത്. പണം ഭീകരപ്രവർത്തനത്തിനു ദുരുപയോഗിച്ചേക്കുമെന്നു ചൂണ്ടിക്കാട്ടി യോഗത്തിൽ ഇന്ത്യ എതിർപ്പറിയിച്ചിരുന്നു. എന്നാൽ, എതിർത്തു വോട്ടു ചെയ്യാൻ അവസരമില്ലാത്തതിനാൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കുകയും ചെയ്തു
© Copyright 2024. All Rights Reserved