പാക്കിസ്ഥാൻ ഭരണഘടന ഭേദഗതി; അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ; പ്രതിരോധ സേനാ മേധാവിയായി സ്ഥാനമേൽക്കും

12/11/25

ഇസ്ല‌ാമാബാദ് . പാക്കിസ്ഥാൻ സർക്കാരിൻ്റെ 27-ാമത് ഭരണഘടന ഭേദഗതി ബിൽ പ്രകാരം രാജ്യത്തിന്റെ കരസേനാ മേധാവി അസിം മുനീറിന് കൂടുതൽ അധികാരങ്ങൾ. സൈന്യത്തിന്റെ മൊത്തത്തിലുള്ള കമാൻഡറായി ചുമതലയേൽക്കുന്ന അസിം മുനീർ പ്രതിരോധ സേനാ മേധാവിയായി പുതിയ സ്‌ഥാനമേൽക്കും.

പാക്കിസ്ഥാൻ ഭരണഘടനയുടെ ആർട്ടിക്കിൾ 243 യുമായി ബന്ധപ്പെട്ട ഭേദഗതികളാണ് തിങ്കളാഴ്‌ച പാസ്സാക്കിയത്. നിലവിൽ ആർട്ടിക്കിൾ 243 പ്രകാരം സായുധ സേനകളുടെ നിയന്ത്രണവും കമാൻഡും ഫെഡറൽ ഗവൺമെൻ്റിനും, സായുധ സേനകളുടെ പരമോന്നത കമാൻഡ് പ്രസിഡൻ്റിൻ്റെ അധികാരത്തിലുമാണ്. എന്നാൽ പുതിയ ഭേദഗതി പ്രകാരം സായുധ സേനകളുടെ നിയന്ത്രണം പ്രതിരോധ സേനാ മേധാവിക്ക് നൽകുകയാണ്.

കൂടാതെ, ഭരണഘടന ബന്ധപ്പെട്ടുള്ള കേസുകൾ സുപ്രീം കോടതി പരിഗണിക്കില്ലെന്നും പകരം സർക്കാർ നിയമിക്കുന്ന ജഡ്ജിമാർ ഉൾപ്പെടുന്ന ഫെഡറൽ കോൺസ്‌റ്റിറ്റ്യൂഷണൽ കോടതിയുടെ പരിഗണയിലായിരിക്കുമെന്നും ദേദഗതിയിൽ പറയുന്നു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu