പാക്ക് ആണവ ശാസ്ത്രജ്ഞൻ എ.ക്യു.ഖാൻ ‘മരണത്തിന്റെ വ്യാപാരി’; പേര് വന്നതെങ്ങനെയെന്ന് വെളിപ്പെടുത്തി സിഐഎ മുൻ ചാരൻ

24/11/25

വാഷിങ്ടൻ മുൻ പാക്ക് ആണവ ശാസ്ത്രജ്‌ഞൻ എ.ക്യു ഖാന് (അബ്ദുൾ ഖദീർ ഖാൻ) 'മരണത്തിൻ്റെ വ്യാപാരി' എന്ന് വിളിപ്പേരു വന്നതിന്റെ കാരണം വെളിപ്പെടുത്തി സിഐഎ മുൻ ഏജൻ്റ 'മാഡ് ഡോഗ്' എന്ന പേരിലറിയപ്പെടുന്ന മുൻ സിഐഎ ചാരൻ ജെയിംസ് ലോലർ ആണ് എഎൻഐയോട് ഇക്കാര്യം വെളിപ്പെടുത്തിയത്. എ.ക്യു.ഖാനുമായി ബന്ധപ്പെട്ട ആഗോള ആണവ കടത്ത് ശൃംഖലകളെ കുറിച്ചും അവരെ അട്ടിമറിക്കുന്നതിലും തന്റെ പങ്കിനെ കുറിച്ചും അഭിമുഖത്തിൽ ജെയിംസ് വിവരിക്കുന്നുണ്ട്.

ചാക്കിസ്ഥാന്റെ ആണവ ശേഷി വികസിപ്പിക്കുന്നതിൽ ഖാന്റെ പങ്ക് അമേരിക്ക വർഷങ്ങളായി നിരീക്ഷിച്ചിരുന്നുവെന്നും ആണവ വിഭവങ്ങൾ പാക്കിസ്‌ഥാന് നൽകുന്നത് ഗൗരവമുള്ളതാണെന്ന് തങ്ങൾ ആദ്യ ഘട്ടത്തിൽ കരുതിയിരുന്നില്ലെന്നും ജെയിംസ് പറയുന്നു. എന്നാൽ പിന്നീടങ്ങോട്ട് എ.ക്യു.ഖാൻ തൻ്റെ സാമ്രാജ്യം വികസിപ്പിച്ചുവെന്നും വൈകാതെ "മരണത്തിൻ്റെ വ്യാപാരി' എന്ന് വിളിപ്പേര് നൽകുകയായിരുന്നുവെന്നുമാണ് ജെയിംസ് പറയുന്നത്.

സംഭരണത്തിൽനിന്ന് ആണവ വിഭവങ്ങളുടെ പൂർണ്ണ തോതിലുള്ള കടത്തലിലേക്ക് ഖാൻ്റെ നെറ്റ്‌വർക്ക് ഗണ്യമായി വികസിച്ചുവെന്നും ജെയിംസ് വെളിപ്പെടുത്തി. ആണവ സാങ്കേതികവിദ്യയുടെ ഉപഭോക്താവാകുന്നതിനുപകരം, പാക്കിസ്ഥാൻ സാങ്കേതികവിദ്യയുടെ മൊത്ത വിതരണക്കാരായി മാറിയെന്നും വൈകാതെ പാക്കിസ്‌ഥാനിൽ ഖാൻ്റെ സ്വാധീനവും ജനപ്രീതിയും വർധിച്ചുവെന്നും ജെയിംസ് പറയുന്നു.

എ.ക്യു.ഖാനൊപ്പം ഇറാനും ഇതിൽ വളർന്നുവെന്ന് ജെയിംസ് പറയുന്നു. എ.ക്യു.ഖാൻ വഴി ലഭിച്ച ചി1, പി2 സെൻട്രിഫ്യൂജ് മോഡലുകൾ നിർമിച്ചത്, യൂറൻകോയിൽ നിന്ന് മോഷ്‌ടിച്ച ഡിസൈനുകളായിരുന്നുവെന്നും ഇറാൻ്റെ ആണവ പരിപാടിയെ കുറിച്ച് ജെയിംസ് പറയുന്നു. ബാലിസ്റ്റിക് മിസൈൽ സാങ്കേതികവിദ്യയും ചൈനീസ് ആറ്റം ബോംബ് ബ്ലൂപ്രിൻ്റും ഖാന്റെ ശൃംഖല വൈകാതെ ഇറാന് കൈമാറി ഒരു വശത്ത് ഇറാന്റെ ആണവ വികസനത്തെ എതിർത്തിരുന്ന അമേരിക്ക, ഖാൻ്റെ പിന്തുണയോടെ വികസിച്ചിരുന്ന പാക്കിസ്‌ഥാൻ്റെ ആണവ ശക്‌തിയെ കണ്ടില്ലെന്നു നടിച്ചെന്നും ഇത് പല പ്രത്യാഘാതങ്ങൾക്കും കാരണമായെന്നും ജെയിംസ് വെളിപ്പെടുത്തി.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu