
പെഷാവർ • അഫ്ഗാനിസ്ഥാനിൽനിന്നു നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ പാക്ക് താലിബാൻ്റെ ഉപമേധാവിയെ വധിച്ചെന്ന് പാക്കിസ്ഥാൻ സൈന്യം. ഭീകരസംഘടനയായ തെഹ്‌രീകെ താലിബാൻ പാക്കിസ്ഥാന്റെ രണ്ടാമൻ അംജദ് (മസാഹിം) ഉൾപ്പെടെ 4 പേരെയാണ് ഖൈബർ പഖ്‌തുൺഖ്വയിലെ അതിർത്തിയിൽ വധിച്ചത്.
ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് അഫ്ഗാനിസ്‌ഥാനിലിരുന്ന് അംജദ് നേതൃത്വം നൽകിയിട്ടുണ്ടെന്ന് പാക്ക് സൈന്യം അറിയിച്ചു. അംജദിന്റെ തലയ്ക്ക് പാക്ക് സൈന്യം 50 ലക്ഷം പാക്കിസ്ഥാൻ രൂപ വിലയിട്ടിരുന്നു. അംജദ് ഉൾപ്പെടെയുള്ള ഭീകരരെ വധിച്ച സൈന്യത്തെ പാക്ക് പ്രസിഡൻ്റ് ആസിഫലി സർദാരിയും പ്രധാനമന്ത്രി ഷഹബാസ് ഷരീഫും അഭിനന്ദിച്ചു.
പാക്കിസ്ഥാനെതിരെ ഭീകരർ സുരക്ഷിത താവളമായി അഫ്ഗാൻ മണ്ണ് തുടർച്ചയായി ഉപയോഗിക്കുന്നു എന്ന പാക്കിസ്ഥാന്റെ നിലപാടിനെ ശരിവയ്ക്കുന്നതാണ് നുഴഞ്ഞുകയറ്റ്രശ്രമമെന്ന് പറഞ്ഞ പാക്ക് സൈന്യം, പാക്കിസ്ഥാനെതിരെ ഭീകരപ്രവർത്തനം നടത്താൻ അഫ്ഗാൻ മണ്ണ് തീവ്രവാദികൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലിബാൻ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
















© Copyright 2025. All Rights Reserved