പാർലമെൻറ് സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ്12 വരെ, പ്രത്യേക സമ്മേളനം വിളിക്കുന്നതിൽ തീരുമാനമായില്ല  

04/06/25

ദില്ലി : പാർലമെൻറ് വർഷകാല സമ്മേളനം ജൂലൈ 21 മുതൽ ഓഗസ്റ്റ്12 വരെ നടക്കും. ഇന്ത്യാ പാകിസ്ഥാൻ സംഘർഷം, ഓപ്പറേഷൻ സിന്ദൂർ എന്നിവ വിശദീകരിക്കാൻ പ്രതിപക്ഷം ആവശ്യപ്പെട്ടത് പോലെ പ്രത്യേക സമ്മേളനം ഉണ്ടാകുമോ എന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. ജസ്റ്റിസ് യശ്വന്ത് വർമ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടി തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു.  

ഓപ്പറേഷൻ സിന്ദൂറിൻറെ പശ്ചാത്തലത്തിൽ പാർലമെൻറ് സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇടത് പാർട്ടികളും തൃണമൂൽ കോൺഗ്രസും ഇതിനോട് യോജിച്ചിരുന്നു. സമ്മേളനം വേണ്ടെന്ന നിലപാടാണ് എൻസിപി അദ്ധ്യക്ഷൻ ശരദ്പവാർ സ്വീകരിച്ചത്. എന്നാൽ ഇന്ത്യയുടെ യുദ്ധവിമാനം വീണു എന്ന സൂചന സിഡിഎസ് ജനറൽ അനിൽ ചൗഹാൻ നല്കിയതോടെ ചർച്ച വേണമെന്ന ആവശ്യം പ്രതിപക്ഷം കടുപ്പിക്കുകയാണ്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu