ദിവസവും പാൽ കുടിക്കുന്നത് കുടലിൽ ക്യാൻസർ വരാനുള്ള സാധ്യതകളെ ഗണ്യമായി കുറയ്ക്കുമെന്ന പഠന റിപ്പോർട്ട് പുറത്തുവന്നു. ഓക്സ്ഫോർഡ് സർവകലാശാലയിലെ മുതിർന്ന പോഷകാഹാര എപ്പിഡെമിയോളജിസ്റ്റുമായ ഡോ. കെരൻ പാപ്പിയറിൻ്റെ നേതൃത്വത്തിൽ നടന്ന പഠനമാണ് പുതിയ വിവരങ്ങൾ അനാവരണം ചെയ്തത്.
-------------------aud--------------------------------
ദിവസവും ഒരു ഗ്ലാസ് പാൽ കുടിക്കുന്നത് കുടലിൽ ക്യാൻസർ വരാനുള്ള സാധ്യത അഞ്ചിലൊന്നായി കുറയ്ക്കുമെന്നാണ് ഭക്ഷണവും രോഗവുമായുള്ള ബന്ധത്തെ കുറിച്ച് നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ഒരു ഗ്ലാസ് പാലിൽ അടങ്ങിയിരിക്കുന്ന ഏകദേശം 300 മില്ലിഗ്രാം അളവ് വരുന്ന കാൽസ്യത്തിന്റെ അളവാണ് കുടൽ ക്യാൻസർ സാധ്യത 17 ശതമാനം കുറയ്ക്കുന്നതായി ഗവേഷകർ കണ്ടെത്തിയത്. ഫോർട്ടിഫൈഡ് സോയ പാലിനും സമാന രീതിയിലുള്ള സംരക്ഷണം നൽകാൻ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോർട്ടിഫൈഡ് സോയ പാലിൽ അടങ്ങിയിരിക്കുന്ന കാൽസ്യത്തിന്റെ അളവാണ് ഇതിന് കാരണം. ലോകത്തിൽ ഏറ്റവും വ്യാപകമായ സ്താനാർബുദത്തിനും ശ്വാസകോശ അർബുദത്തിനും പിന്നിൽ മൂന്നാം സ്ഥാനമാണ് കുടൽ ക്യാൻസറിനുള്ളത്.
© Copyright 2024. All Rights Reserved