ഇസ്ലാമാബാദ് ഇന്ത്യയുമായുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുന്നതിനു പിന്തുണ തേടി പാക്കിസ്ഥാൻ 2 സർവകക്ഷി നയതന്ത്ര സംഘങ്ങളെ വിദേശത്തേക്ക് അയച്ചു. മുൻ വിദേശകാര്യമന്ത്രിയും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവുമായ ബിലാവൽ ഭൂട്ടോ സർദാരിയുടെ നേതൃത്വത്തിലുള്ള സംഘം ന്യൂയോർക്ക്, വാഷിങ്ടൻ ഡിസി, ലണ്ടൻ, ബ്രസൽസ് എന്നിവിടങ്ങൾ സന്ദർശിക്കും. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സ്പെഷൽ അസിസ്‌റ്റൻ്റ് സയ്യിദ് താരിഖ് ഫത്തേമിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘം മോസ്കോയിലെത്തി ചർച്ചകൾ നടത്തും.
26 പേർ മരിക്കാനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തെത്തടുർന്ന് ഇരുരാജ്യങ്ങളും തമ്മിലുണ്ടായ സംഘർഷത്തിനുശേഷം ഇന്ത്യ സ്വന്തം നിലപാടിനു പിന്തുണ തേടി 7 സർവകക്ഷി സംഘങ്ങളെ 33 രാജ്യങ്ങളിലേക്ക് അയച്ചിരുന്നു.
© Copyright 2024. All Rights Reserved