ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ഡൽഹിയിലെ വായുമലിനീകരണം ഉച്ഛസ്ഥായിയിലെത്തി. വിഷപ്പുകമഞ്ഞിൽ മുങ്ങിയിരിക്കുകയാണ് രാജ്യതലസ്ഥാനം.
-----------------------------
. ആനന്ദ് വിഹാറിലെ വായു ഗുണനിലവാര സൂചിക വളരെ മോശം കാറ്റഗറിയിലാണ് ഉള്ളത്. രാവിലെ ആറുമണിക്ക് രേഖപ്പെടുത്തിയ സൂചിക പ്രകാരം, എയർ ക്വാളിറ്റി ഇൻഡെക്‌സ് 395 ആണ് രേഖപ്പെടുത്തിയത്. നോയിഡ, ഗുരുഗ്രാം, ഡൽഹിയിലെ മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമാണ്. ഹരിയാനയിലെ പല സ്ഥലങ്ങളിലും ദീപാവലി ആഘോഷത്തിനു പിന്നാലെ, വായു ഗുണനിലവാര സൂചിക 'മോശം', 'വളരെ മോശം' കാറ്റഗറിയിലാണുള്ളത്. പഞ്ചാബിലെയും, ചണ്ഡീഗഡിലെയും വായു ഗുണനിലവാര സൂചികയും 'മോശം' കാറ്റഗറിയിൽ ആണെന്നാണ് റിപ്പോർട്ട്.
© Copyright 2024. All Rights Reserved