പുട്ടിനുമായുള്ള കൂടിക്കാഴ്ച വരെ വെടിനിർത്തൽ നിർദേശിച്ച് സെലെൻസ്കി; 500 യുദ്ധത്തടവുകാരെ വിട്ടയക്കാൻ റഷ്യ

05/06/25

കീവ് . റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടക്കുംവരെ വെടിനിർത്തൽ നടപ്പാക്കാമെന്ന് നിർദേശിച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസി. റഷ്യ -യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ യൂറോപ്പിനും മറ്റു ലോകരാജ്യങ്ങൾക്കും ഈ കാലയളവിൽ അവസരമുണ്ടാകും. വെടിനിർത്തലിന്റെ നടപടിക്രമങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യാം.' - സെലെൻസ്‌കി പറഞ്ഞു.

വെടിനിർത്തൽ നടപ്പാക്കണമെന്ന യുക്രെയ്ൻ്റെയും മറ്റു വിദേശ രാജ്യങ്ങളുടെയും നിർദേശം റഷ്യ അംഗീകരിച്ചിട്ടില്ല. വ്യവസ്ഥ‌കൾ യുക്രെയ്ൻ അംഗീകരിച്ചാൽ വെടിനിർത്തൽ നടപ്പാക്കാമെന്ന നിലപാടിലാണ് റഷ്യ. വെടിനിർത്തൽ നടപ്പാക്കുന്നത് പശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ സംഭരിക്കാൻ അവസരമൊരുക്കുമെന്ന് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുട്ടിൻ ആരോപിച്ചിരുന്നു. റഷ്യയിലെ പാലങ്ങൾ തകർത്തതിനെ തുടർന്ന് ഏഴു പേർ കൊല്ലപ്പെടുകയും 115 പേർക്കു പരുക്കേൽക്കുകയും ചെയ്തതിന് ഇടയാക്കിയ ശേഷം സമാധാനത്തെ കുറിച്ച് സംസാരിക്കുന്നതിൽ എന്ത് അർഥമാണുള്ളതെന്നും പുട്ടിൻ ചോദിച്ചു.

അതേസമയം, ഏഴ്, എട്ട് തീയതികളിൽ 500 യുദ്ധത്തടവുകാരെ വിട്ടുതരാമെന്ന് റഷ്യ അറിയിച്ചെന്ന് സെലെൻസ്‌കി പറഞ്ഞു. ഗുരുതരമായി പരുക്കേറ്റവരെയും കുട്ടികളെയും കൈമാറുന്നതിനായിരിക്കും മുഖ്യപരിഗണനയെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രി റുസ്‌റ്റം ഉമറോവ് അറിയിച്ചു. കൊല്ലപ്പെട്ട സൈനികരെയും കൈമാറും. യുക്രെയ്ൻ, റഷ്യ, യുഎസ്, തുർക്കി എന്നീ രാജ്യങ്ങളുടെ പ്രസിഡൻ്മാർ പങ്കെടുക്കുന്ന ഉന്നതതല യോഗം നടത്തുന്നതിന് തുർക്കി പ്രസിഡൻ്റ് തയീപ് എർദോഗാൻ ചന്തുണ അറിയിച്ചിട്ടുണ്ടെന്നും സെലെൻസ്കി വ്യക്തമാക്കി.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu