
സെന്റ് പീറ്റേഴ്സ‌്‌ബർഗ് റഷ്യയുടെ നാവിക ദിനാഘോഷത്തിനായി പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നഗരത്തിലുണ്ടായിരുന്നപ്പോൾ
യുക്രെയ്ൻ കനത്ത ഡ്രോൺ ആക്രമണം നടത്തി. ആക്രമണസമയത്ത് പുൾക്കോവ് രാജ്യാന്തര വിമാനത്താവളം അടച്ചിട്ടു. 57 വിമാനങ്ങൾ വൈകി. 22 എണ്ണം വഴി തിരിച്ചുവിട്ടു.
സുരക്ഷാ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ വിപുലമായ നാവിക പരേഡ് റദ്ദാക്കിയിരുന്നു. നാവിക ദിനം റഷ്യ വിപുലമായാണ് ആഘോഷിച്ചുവന്നിരുന്നത്. യുദ്ധക്കപ്പലുകൾ ഉൾപ്പെടെ നേവ നദിയിലൂടെ പരേഡ് നടത്തുന്ന ചടങ്ങിൽ പ്രസിഡന്റ് പങ്കെടുക്കാറുണ്ട്.
















© Copyright 2025. All Rights Reserved