‘പുട്ടിൻ ഫോണിൽ വിളിച്ച് പ്രശംസിക്കണം’: ട്രംപിനെ പാട്ടിലാക്കാനുള്ള വഴികൾ ഉപദേശിക്കുന്ന ഫോൺ സംഭാഷണം ചോർന്നു

27/11/25

വാഷിങ്ടൻ . യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിനെ പാട്ടിലാക്കാനുള്ള വഴികൾ റഷ്യൻ പ്രസിഡൻ്റ് വാഡിമിർ പുട്ടിന്റെ വിദേശകാര്യ ഉപദേഷ്‌ടാവ് യൂറി യൂഷകോവിന് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് ഉപദേശിക്കുന്ന ഫോൺ സംഭാഷണം പുറത്ത്. ഒക്ടോബർ 14 ന് അഞ്ച് മിനിറ്റിലേറെ നീണ്ടുനിന്ന വിറ്റ്കോഫ് - യുഷകോവ് ഫോൺ സംഭാഷണത്തിലെ ഭാഗങ്ങളാണ് ചോർന്നത്. ഗാസ കരാറിൻ്റെ മാതൃകയിൽ യുളകയ്ൻ പദ്ധതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് വിറ്റ്കോഫ് യൂഷകോവിനോട് പറയുന്നു.

വൈറ്റ് ഹൗസ് സന്ദർശനത്തിനു മുൻപ് പുട്ടിൻ ട്രംപുമായി ഫോൺ സംഭാഷണം നടത്തണമെന്നും ഗാസ കരാറിനെ കുറിച്ച് പരാമർശിച്ച് സംസാരം ആരംഭിക്കണമെന്നും ഗാസയിൽ വെടിനിർത്തൽ കരാർ സാധ്യമാക്കിയതിനു ട്രംപിനെ അഭിനന്ദിക്കണമെന്നും വിറ്റ്കോഫ് ഉപദേശിക്കുന്നു. ഗാസ കരാറിനെ റഷ്യ പിന്തുണയ്ക്കുന്നതായും ഗാസ പദ്ധതിയുടെ മാതൃകയിൽ യുക്രെയ്ൻ പദ്ധതി നടപ്പാക്കാമെന്ന് പറയണമെന്നും വിറ്റ്കോഫ് ഉപദേശം നൽകുന്നുണ്ട്. സംഭാഷണത്തിൽ ഗാസ സമാധാന പദ്ധതിയുടെ മാതൃകയിൽ യുക്രെയ്ൻ പദ്ധതിക്കായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് നിർദേശിക്കുന്നു. വൈറ്റ് ഹൗസ് സന്ദർശനത്തിനു മുൻപ് പുട്ടിൻ ട്രംപുമായി ഫോൺ സംഭാഷണം നടത്തണമെന്നും ഗാസ കരാറിനെ കുറിച്ച് പരാമർശിച്ച് സംസാരം ആരംഭിക്കണമെന്നും ഗാസ പദ്ധതിയുടെ മാതൃകയിൽ യുക്രെയ്ൻ പദ്ധതി നടപ്പാക്കാമെന്ന് പറയണമെന്നും ഉഷാക്കോവിന് വിറ്റ്കോഫ് ഉപദേശം നൽകുന്നുണ്ട്.

28 വ്യവസ്‌ഥകളോടെ യുക്രെയ്ൻ സമാധാന പദ്ധതിക്ക് തുടക്കമായത് സ്റ്റീവ് വിറ്റ്‌കോഫിൻ്റെ ഈ ഫോൺ സംഭാഷണത്തിൽ നിന്നാണെന്നാണ് നിഗമനം ഈ പദ്ധതി അംഗീകരിക്കാനാണ് യുഎസ് യുക്രെയ്നു മേൽ സമ്മർദം ചെലുത്തിയത്. ഫോൺ സംഭാഷണം നടന്നതായി സ്‌ഥിരീകരിച്ച യുഷകോവ്, ഫോൺ ചോർത്തിയതു റഷ്യയല്ലെന്നും വ്യക്‌തമാക്കി വിഷയത്തിൽ സ്റ്റീവ് വിറ്റ്കോഫിനെ ന്യായീകരിച്ചു രംഗത്തെത്തിയ ട്രംപ്, വെടിനിർത്തലിന് റഷ്യയെ സമ്മതിപ്പിക്കുകയാണു സ്‌റ്റീവിന്റെ ദൗത്യം എന്നും പറഞ്ഞു.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu