പുതിയ മിസൈൽ പരീക്ഷണത്തിന് ഇന്ത്യ; ആൻഡമാൻ വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടും

23/05/25

 ഇന്ത്യയുടെ പുതിയ മിസൈൽ പരീക്ഷണത്തിൻറെ ഭാഗമായി ആൻഡമാൻ നിക്കോബാർ ദ്വീപ് വ്യോമമേഖല ശനിയാഴ്ച വരെ അടച്ചിടുമെന്ന് അധികൃതർ. മേയ് 23, 24 തിയതികളിൽ മൂന്ന് മണിക്കൂർ വീതമാണ് അടച്ചിടുന്നത്. ഇന്ത്യൻ സമയം രാവിലെ 7 നും 10 നും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് മുകളിലൂടെയും ചുറ്റുമുള്ള വ്യോമാതിർത്തി 500 കിലോമീറ്ററുമാണ് പരീക്ഷണ പരിധി.

-------------------aud--------------------------------

ഈ സമയത്ത് ആൻഡമാൻ നിക്കോബാർ ദ്വീപ് മേഖലയിലൂടെ മുകളിലൂടെയും വിമാന സർവീസ് നടത്തുന്നതിന് അനുമതിയില്ലെന്ന് ഇന്ത്യൻ അധികൃതർ പുറപ്പെടുവിച്ച നോട്ടീസ് ടു എയർമാനിൽ വ്യക്തമാക്കുന്നു. ഒരു സിവിലിയൻ വിമാനവും നിർദ്ദിഷ്ട വ്യോമാതിർത്തിയ്ക്കപ്പുറമുള്ള ഉയരത്തിൽ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. ഈ സമയത്ത് ഒമ്പത് അന്താരാഷ്ട്ര വിമാന റൂട്ടുകൾ അടച്ചിടും.
ആൻഡമാൻ നിക്കോബാർ മേഖലയിൽ ഇന്ത്യ മുമ്പും മിസൈൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ബാലിസ്റ്റിക് മിസൈൽ, 2025 ജനുവരിയിൽ സാൽവോ മോഡിൽ ബ്രഹ്മോസ് സൂപ്പർസോണിക് മിസൈൽ എന്നിവ ഇവിടെ പരീക്ഷിച്ചിരുന്നു.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu