പുതുനയവുമായി ട്രംപ് സർക്കാർ; അമേരിക്കൻ വിരുദ്ധരാണോ? ജോലിയില്ല, കുടിയേറണ്ട

21/08/25

വാഷിങ്ടൻ അമേരിക്കയിൽ ജോലി ചെയ്യാനും സ്‌ഥിരതാമസമാക്കാനും ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്ക് അമേരിക്കൻ നയങ്ങൾക്കു വിരുദ്ധമായി ചിന്തിക്കുന്നവരാണോയെന്നു പരിശോധിച്ചശേഷം മാത്രം അനുമതി നൽകാൻ തീരുമാനം.
യുഎസ് സിറ്റിസൻഷിപ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറത്തിറക്കിയ നയപ്രകാരം, ഗ്രീൻ കാർഡിനും മറ്റും അപേക്ഷിക്കുന്നവർ അമേരിക്കൻ വിരുദ്ധ കാഴ്‌ചപ്പാടുകളെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടുണ്ടോയെന്നു പരിശോധിക്കും. അമേരിക്കയെ വെറുക്കുന്നവർക്ക് രാജ്യത്തിൻ്റെ ആനുകൂല്യങ്ങൾ നൽകേണ്ടെന്നാണു തീരുമാനം. ഈ നയം ഉദ്യോഗസ്ഥർക്കു വ്യക്തിപരമായ പക്ഷപാതം നടപ്പാക്കാൻ അവസരമൊരുക്കുമെന്നും ഭരണഘടനാപരമായ അവകാശങ്ങളെ ലംഘിക്കുമെന്നും വിമർശകർ പറഞ്ഞു.
ട്രംപ് ഭരണത്തിൻ്റെ തുടക്കംമുതൽ സോഷ്യൽ മീഡിയ പരിശോധന, പൗരത്വ അപേക്ഷകരുടെ ധാർമിക, സ്വഭാവ പരിശോധനകൾ എന്നിവ നിർബന്ധമാക്കിയിട്ടുണ്ട്. പുതിയ നയപ്രകാരം ഇക്കാര്യങ്ങൾ കൂടുതൽ നിർബന്ധിതമാക്കുമെന്നാണു കരുതുന്നത്.

Latest Articles
Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu