പു​ര​സ്കാ​ര​ തിള​ക്ക​ത്തി​ൽ ഹ​മ​ദ് വി​മാ​ന​ത്താ​വ​ളംമി​ഡി​ലീ​സ്റ്റി​ലെ മി​ക​ച്ച വി​മാ​ന​ത്താ​വ​ള​മാ​യി ഏ​ഴാ​മ​തും ഹ​മ​ദ്.

21/12/23

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് വീണ്ടും അന്താരാഷ്ട്ര അംഗീകാരം. ഗ്ലോബൽ ട്രാവലറിന്റെ 20-ാം വാർഷിക GT Tested Reader സർവേ അവാർഡുകളിൽ മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളം എന്ന ബഹുമതിയാണ് ഹമദ് വിമാനത്താവളത്തെ തേടിയെത്തിയത്. ഇത് തുടർച്ചയായ ഏഴാം തവ യാണ് ഹമദ് വിമാനത്താവളം മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമായി തെരഞ്ഞെടുക്കപ്പെടുന്നത് .

ബിസിനസ് ട്രാവൽ മേഖലയിലെ അഭിമാനകരമായ അംഗീകാരമായി കണക്കാക്കപ്പെടുന്ന ബഹുമതിയാണിത്. യാത്രക്കാർക്ക് മികച്ച സേവനവും ഉന്നത നിലവാരവും ഉറപ്പാക്കുന്നതിലുള്ള അംഗീകാരമായാണ് അന്താരാഷ്ട്ര പുരസ്‌കാരമെത്തുന്നത്.
യാത്രാ മുൻഗണനകളുടെ മേഖലയിൽ തുടർച്ചയായ 20-ാം വർഷമാണ് ഗ്ലോബൽ ട്രാവലർ വിമാനത്താവള അനുഭവങ്ങൾ പങ്കുവെക്കുന്നതിനായി തങ്ങളുടെ പ്രിയപ്പെട്ട വായനക്കാരുടെ അഭിപ്രായം ആരായുന്നത്. ഗ്ലോബൽ ട്രാവലറിൻ്റെ വായനക്കാരിൽനിന്ന് തുടർച്ചയായി ഏഴാം വർഷവും മിഡിലീസ്റ്റിലെ ഏറ്റവും മികച്ച വിമാനത്താവളമെന്ന പുരസ്‌കാരം നേടിയതിന് ഹമദ് വിമാനത്താവളത്തിന് അഭിനന്ദനങ്ങൾ നേരുന്നുവെ ന്ന് സി.ഇ.ഒ ഫ്രാൻസിസ് എക്സസ് ഗാലഗർ പറഞ്ഞു. മികച്ച കണക്‌ടിവിറ്റിക്കും മനോഹരമായ ലോഞ്ചുകൾക്കുമായി ദോഹയിലേക്കോ അതിലൂടെയുള്ള യാത്രകളോ വ്യക്തിപരമായി ഏറെ ആസ്വദിക്കുന്നുവെന്നും ഗാലഗർ കൂട്ടിച്ചേർത്തു.
മിഡിലീസ്റ്റിലെ മികച്ച വിമാനത്താവളമെന്ന അവാർഡ് തുടർച്ചയായ ഏഴാം തവണയും നേടിയതിൽ ഏറെ അഭിമാനിക്കുന്നുവെന്ന് മാർക്കറ്റിങ് ആൻഡ് കോർപറേറ്റ് കമ്യൂണിക്കേഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് അബ്ദുല്ല അൽമാസ് നേട്ടത്തിൽ പ്രതികരിച്ചു.

Latest Articles

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu