കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ പുരോഗതിക്കും വികസനത്തിനും കുവൈത്തിലെ സ്ത്രീകൾ നൽകിയ സുപ്രധാന സംഭാവനകളിൽ അഭിമാനമുണ്ടെന്ന് അമീർ ശൈഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. കുവൈത്തിലെ സ്ത്രീകൾ പ്രാദേശികമായും അന്തർദേശീയമായും വിവിധ മേഖലകളിൽ വഹിക്കുന്ന സജീവ പങ്കിന്‍റെ പ്രാധാന്യം അദ്ദേഹം എടുത്തു പറഞ്ഞു. കുവൈത്ത് വനിതാ ദിനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ആഗ്രഹിക്കുന്ന സമഗ്രമായ വികസനം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ അവരുടെ ഗൗരവമായ പങ്കാളിത്തം അദ്ദേഹം പ്രത്യേകം പരാമർശിച്ചു. രാഷ്ട്രത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ കുവൈത്തിലെ സ്ത്രീകൾ പ്രകടമാക്കിയ ദേശീയ നിലപാടുകളും, തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തോടുള്ള അവരുടെ അചഞ്ചലമായ പ്രതിബദ്ധതയും അർപ്പണബോധത്തോടെയുള്ള സേവനവും അദ്ദേഹം അഭിമാനത്തോടെ ഓർത്തെടുത്തു. ഇത് അവർക്ക് എല്ലാവരുടെയും പ്രശംസയും ആദരവും നേടിക്കൊടുത്തുവെന്നും അമീർ കൂട്ടിച്ചേർത്തു.
© Copyright 2024. All Rights Reserved