തിരൂർ: അടുക്കളയ്ക്ക് സമീപത്തെ മതിലിൽ മൂർഖൻ പാമ്പിനെ കണ്ടത് രണ്ട് ദിവസം മുൻപ്. മഴ കനത്തതോടെ ഒന്നിന് പിന്നാലെ ഒന്നായി എത്തിയത് 5 മൂർഖൻ കുഞ്ഞുങ്ങൾ. കൊടും മഴയിൽ പുലർച്ചെ കിടപ്പുമുറിയിൽ വീട്ടുകാരനെ ആക്രമിക്കാൻ മൂർഖൻ കുഞ്ഞ് ശ്രമിച്ചതിന് പിന്നാലെ നടത്തിയ തെരച്ചിലിൽ കിട്ടിയത് 21 മൂർഖൻ കുഞ്ഞുങ്ങളെ. മലപ്പുറം താനൂർ മലയിൽ ദാസന്റെ വീട്ടിൽനിന്നാണ് വലിയ രീതിയിൽ മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. കനത്ത മഴയിൽ മാളമിടിഞ്ഞ് തള്ള പാമ്പ് ചത്തതോടെയാണ് കുഞ്ഞുങ്ങൾ ഓരോ വഴിക്ക് പുറത്തേക്ക് എത്തിയത്
© Copyright 2024. All Rights Reserved