
മാര്‍ച്ച് 21ന് ചിത്രം വീണ്ടും തിയറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലടക്കം വലിയ സ്വീകാര്യതയാണ് പ്രഭാസ് ചിത്രം സലാറിന് ലഭിച്ചത് എന്നാണ് പ്രധാന പ്രത്യേകത. കളക്ഷനില്‍ പല റെക്കോര്‍ഡുകളും പ്രഭാസ് ചിത്രം മറികടന്നിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളും. ആഗോളതലത്തില്‍ നിന്ന് 600 കോടി രൂപയിലധികം ചിത്രം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.
സംവിധായകൻ പ്രശാന്ത് നീലിന്റേതായി വന്ന ചിത്രത്തില്‍ ബാഹുബലി നായകൻ പ്രഭാസും എത്തിയപ്പോഴുള്ള വൻ ഹൈപ്പിലായിരുന്നു സലാര്‍ റിലീസായത്. കെജിഎഫ് എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകനാണ് പ്രശാനത് നീല്‍ എന്നതും സലാറില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. ആ പ്രതീക്ഷകള്‍ നിറവേറ്റുന്നതായിരുന്നു സലാര്‍ സിനിമയ്‍ക്ക് രാജ്യമാകെ ലഭിക്കുന്ന സ്വീകരണം. സലാര്‍ ഒരു മികച്ച ആക്ഷൻ ചിത്രമായിട്ട് ഒരു പ്രത്യേക കാലഘട്ടത്തില്‍ നടന്ന കഥയാണ് പറയുന്നത്.
















© Copyright 2025. All Rights Reserved