ബ്രിട്ടൻ അഭിമുഖീകരിക്കുന്ന സാമ്പത്തിക ക്ലേശങ്ങൾ മറികടക്കുവാനും, പൊതു ചെലവുകൾക്കായി പണം കണ്ടെത്താനും പെൻഷൻ പ്രായം 68 ആക്കി ഉയർത്തണമെന്ന് ശുപാർശ ചെയ്ത് ലേബർ എം പിമാർ ഉൾപ്പടെയുള്ളവരുടെ പഠന റിപ്പോർട്ട്. സാമ്പത്തിക ശാസ്ത്രജ്ഞനും, ലേബർ പാർട്ടിയുടെ പ്രഭുസഭാംഗവുമായ ലോർഡ് ലേയാർഡ് ഉൾപ്പടെയുള്ള ഗവേഷകർ നടത്തിയ പഠനത്തിന്റെ, ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് സ്റ്റേറ്റ് പെൻഷൻ പ്രായം ഉടനടി 68 ആക്കണമെന്ന് ശുപാർശ ചെയ്തിരിക്കുന്നത്.
-------------------aud--------------------------------
ജനങ്ങളുടെ പണം അവർക്ക് ഏറ്റവുമധികം ഉപകാരപ്രദമാകുന്ന വിധത്തിലും, ക്ലേശതകൾ ഏറ്റവും കുറവാക്കുന്നതിലും ചെലവഴിക്കുന്നതാണ് യുക്തിയോടെ പ്രവർത്തിക്കുന്ന ഒരു ഭരണകൂടത്തിന്റെ രീതി എന്ന് റിപ്പോർട്ടിൽ പറയുന്നു. മിക്ക നയങ്ങളുടെയും ലാഭവും ചെലവും തമ്മിലുള്ള അനുപാതം കണ്ടെത്തുന്നതിന് സഹായിക്കുന്ന ശാസ്ത്ര ശാഖകൾ ഇന്ന് ലഭ്യമാണ്. ചെലവുകൾ പരിശോധിക്കുമ്പോൾ ഇതാണ് അടിസ്ഥാനമാക്കേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.
നിലവിൽ സ്റ്റേറ്റ് പെൻഷൻ പ്രായം 66 ആണ് 2026 നും 2027 നും ഇടയിൽ ഇത് 57 ആക്കി ഉയർത്തും. ഓഫീസ് ഫോർ ബജറ്റ് റെസ്പോൺസിബിലിറ്റിയുടെ കണക്കുകൾ പ്രകാരം 2023 - 24 കാലഘട്ടത്തിൽ 125 ബില്യൻ പൗണ്ടാണ് സർക്കാർ സ്റ്റേറ്റ് പെൻഷനായി ചെലവാക്കിയത്. സ്റ്റേറ്റ് പെൻഷൻ പ്രായം 68 ആക്കി ഉയർത്തുന്നതിലൂടെ സർക്കാർ ഖജനാവിന് 6.1 ബില്യൺ പൗണ്ട് ലാഭിക്കാൻ കഴിയുമെന്നാണ് ലണ്ടൻ സ്‌കൂൾ ഓഫ് എക്കണോമിക്സിന്റെ റിപ്പോർട്ടിൽ പറയുന്നത്.
പെൻഷൻ പ്രായം വർദ്ധിപ്പിക്കുന്നത് പെട്ടെന്നാക്കണം എന്നും അത് ജീവിത ദൈർഘ്യം കണക്കിലെടുത്തായിരിക്കണം എന്നും നേരത്തെ ഒരു സ്വതന്ത്ര വിശകലനത്തിൽ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, 2040 കളുടെ മധ്യത്തോടെ മാത്രമെ അടുത്ത വർദ്ധനവ് ഉണ്ടാകാവൂ എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, കോവിഡാനന്തര കാലത്ത്, ജീവിത ദൈർഘ്യം കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന ആവശ്യം മുൻ ചാൻസലർ ജെറെമി ഹണ്ട് നിരാകരിച്ചിരുന്നു.
© Copyright 2023. All Rights Reserved