
ഗെറ്റിസ്ബർഗ്: അമാനുഷിക കാര്യങ്ങൾ അന്വേഷിക്കുന്ന ഡാൻ റിവേരയുടെ മരണശേഷം, പ്രേതബാധയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന 'അനാബെൽ' പാവ ഹോട്ടൽ മുറിയിൽ നിന്ന് കാണാതായതായി റിപ്പോർട്ട്. 54 വയസുകാരനായ റിവേരയെ ജൂലൈ 13നാണ് ഗെറ്റിസ്ബർഗിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 'ഡെവിൾസ് ഓൺ ദി റൺ' എന്ന പേരിൽ സോൾജിയേഴ്സ് നാഷണൽ ഓർഫനേജിൽ അദ്ദേഹം നടത്തിയ പ്രേത ടൂറിന് ശേഷം മൃതദേഹം കണ്ടെത്തുകയായിരുന്നു. ഈ ടൂറിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്ന് അനാബെൽ പാവയായിരുന്നു.
റിവേരയുടെ മരണകാരണം ഇതുവരെ വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എട്ടോ പത്തോ ആഴ്ചകൾക്കുള്ളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, റിവേരയുടെ മരണം സംശയകരമായി തോന്നുന്നില്ലെന്നും ഹോട്ടൽ മുറിയിൽ അദ്ദേഹം ഒറ്റയ്ക്കായിരുന്നുവെന്നും അധികൃതർ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിന് എത്തിയവർ റിവേരയെ കണ്ടെത്തുമ്പോൾ പാവ മുറിയിൽ ഉണ്ടായിരുന്നില്ലെന്ന് ആദംസ് കൗണ്ടി കൊറോണർ ഫ്രാൻസിസ് ഡ്യൂട്രോ പറഞ്ഞു.
















© Copyright 2025. All Rights Reserved