
ബെയ്‌ജിങ്. ആഗോള രാഷ്ട്രീയ വിദഗ്‌ധരുടെ എല്ലാ ശ്രദ്ധയും ചൈനയിലേക്കാണ്. 12 വർഷമായി ചൈന ഭരിക്കുന്ന, മാവോ സൈദുങ്ങിനു ശേഷമുണ്ടായ ഏറ്റവും കരുത്തുറ്റ നേതാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഷി ചിൻപിങ് വിരമിക്കലിന്റെ പടിവാതിൽക്കലാണോ?
ചൈനീസ് കമ്യൂണിസ്‌റ്റ് പാർട്ടിയുടെ പ്രധാനപ്പെട്ട ഘടകങ്ങളിലെ അധികാരങ്ങൾ പ്രത്യേക പ്രതിനിധികൾക്കു നൽകാൻ ഷിയുടെ നേതൃത്വത്തിലുള്ള പൊളിറ്റ് ബ്യൂറോ കൈക്കൊണ്ട് നീക്കമാണു അഭ്യൂഹങ്ങൾ ശക്തമാക്കുന്നത്. ചൈനയുടെ 'ഷി' കാലത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു നീക്കം ഒന്നുകിൽ പടിപടിയായുള്ള അധികാര വികേന്ദ്രീകരണം അല്ലെങ്കിൽ വിരമിക്കുന്നതിനു മുന്നോടിയായുള്ള നടപടി എന്നിങ്ങനെയാണ് ഇതു വിലയിരുത്തപ്പെടുന്നത്.
ബ്രസീലിൽ ഇന്നലെയും ഇന്നുമായി നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽനിന്ന് ഒഴിവാകാനുള്ള ഷിയുടെ തീരുമാനവും സംശയത്തിനിട നൽകിയിട്ടുണ്ട്. മേയ് മുതൽ ഷി ചിൻപിങ് പൊതുദൃഷ്ടിയിൽനിന്നു പൂർണമായും ഒഴിഞ്ഞുനിൽക്കുകയുമാണ്.
















© Copyright 2025. All Rights Reserved